

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ വെള്ളിയും വെങ്കലവും ഇന്ത്യയ്ക്ക്. 85.83 മീറ്റർ ദൂരം എറിഞ്ഞാണ് ഇന്ത്യയ്ക്കായി നീരജ് ചോപ്ര വള്ളി മെഡൽ നേടിയത്. എന്നാൽ, അവിശ്വസനീയ തിരിച്ചച്ചുവരവിലൂടെ ആയിരുന്നു യശ്വീർ സിംഗ് വെങ്കലം സ്വന്തമാക്കിയത്.
നീരജ് തന്റെ രണ്ടാം ശ്രമത്തിലായിരുന്നു 85.83 മീറ്റർ കണ്ടെത്തി രാണ്ടാം സ്ഥാനം ഉറപ്പിച്ചത്. ശേഷം ലഭിച്ച മൂന്ന് അവരസങ്ങളിലും കൂടുതൽ ദൂരം കണ്ടെത്താൻ താരം പരിശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. അതിൽ നിരാശയും താരത്തിന്റെ മുഖത്ത് കാണാമായിരുന്നു.
അതേസമയം തന്റെ നാലാം ശ്രമത്തിൽ 81.33 മീറ്റർ കണ്ടെത്തിയായിരുന്നു യശ്വീർ സിംഗ് വെങ്കലത്തിൽ മുത്തമിട്ടത്. ഇതോടെ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി. ശ്രീലങ്കൻ താരമായ രുമേഷ് തരങ്കയ്ക്കാണ് സ്വർണ മെഡൽ ലഭിച്ചത്.
Content highlight: Neeraj Chopra wins silver in Commonwealth Games javelin throw