'അഭിപ്രായം ചോദിച്ചില്ല';ഹോക്കി ടീമിന്റെ ജേഴ്സി നിറം കാവിയാക്കി മാറ്റിയതില്‍ പ്രതികരണവുമായി താരങ്ങള്‍

ഇപ്പോഴിതാ ജേഴ്‌സി മാറ്റൽ തീരുമാനത്തിനെതിരെ ഹോക്കി താരങ്ങൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

'അഭിപ്രായം ചോദിച്ചില്ല';ഹോക്കി ടീമിന്റെ ജേഴ്സി നിറം കാവിയാക്കി മാറ്റിയതില്‍ പ്രതികരണവുമായി താരങ്ങള്‍
dot image

ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗതമായ നീല ജേഴ്‌സി മാറ്റി കാവി നിറമാക്കിയുള്ള പ്രഖ്യാനത്തിന് പിന്നാലെ വലിയ വിമർശങ്ങളാണ് ഉയരുന്നത്. തീരുമാനത്തിൽ ആരാധകരും മുൻ താരങ്ങളും അടക്കം നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജേഴ്‌സി മാറ്റൽ തീരുമാനത്തിനെതിരെ ഹോക്കി താരങ്ങൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ജേഴ്സി മാറ്റുന്നതിന് മുന്‍പ് തങ്ങളുമായി യാതൊരുവിധ കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ വ്യക്തമാക്കി. പുരുഷ-വനിതാ ടീമുകളിലെ അഞ്ച് അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ ആരും ഈ കൂടിയാലോചന പ്രക്രിയയുടെ ഭാഗമായിരുന്നില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത താരങ്ങള്‍ വ്യക്തമാക്കി.

അതേ സമയം കളിക്കാരില്‍ നിന്നും കോച്ചുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്നാണ് ഹോക്കി ഇന്ത്യയുടെ വാദം. അന്താരാഷ്ട്ര ഹോക്കിയിലെ നീല നിറത്തിലുള്ള ടര്‍ഫുമായി ദേശീയ ടീമിന്റെ നീല ജേഴ്സി ലയിച്ചുപോകുന്നതിനാല്‍ കാഴ്ച അസ്വസ്ഥമാക്കുമെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് ഫെഡറേഷന്‍ നിറം മാറ്റിയത്.

മഞ്ഞ, കാവി തുടങ്ങിയ ഇതര നിറങ്ങള്‍ കോച്ചുകളും കളിക്കാരും നിര്‍ദ്ദേശിച്ചിരുന്നുവെന്നും അതില്‍ നിന്നാണ് കാവി തിരഞ്ഞെടുത്തതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ധൈര്യം,ത്യാഗം, ദേശീയ അഭിമാനം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ദേശീയ പതാകയിലെ നിറങ്ങളിലൊന്നായാണ് കാവിയെ കാണുന്നതെന്നും ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: indian hockey players react to saffron jersey change

dot image
To advertise here,contact us
dot image