ഗോൾഡൻ പഞ്ച്; വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങിൽ സ്വർണം നേടി ഇന്ത്യയുടെ പ്രീതി പവാർ

മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും മറ്റ് താരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നെന്നും പ്രീതിയും വ്യക്തമാക്കി

ഗോൾഡൻ പഞ്ച്; വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങിൽ സ്വർണം നേടി ഇന്ത്യയുടെ പ്രീതി പവാർ
dot image

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇടിക്കൂട്ടിലെ ആദ്യ സ്വർണം നേടി ഇന്ത്യയുടെ പ്രീതി പവാർ. വനിതകളുടെ 54 കിലോ വിഭാഗത്തിലാണ് പ്രീതിയുടെ സ്വർണ നേട്ടം. കനേഡിയൻ താരത്തെ പരാജയപ്പെടുത്തിയായിരുന്നു താരത്തിന്റെ മെഡൽ നേട്ടം.

'പ്രീതിക്ക് ആദ്യം സ്പോർട്സിനോട് താൽപര്യം ഉണ്ടായിരുന്നില്ല. അവളുടെ അങ്കിൾ ആണ് അവളെ ബോക്സിങിലേക്ക് എത്തിച്ചത്. ഈ നേട്ടത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്', പ്രീതിയുടെ അമ്മ പറഞ്ഞു. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും മറ്റ് താരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നെന്നും പ്രീതിയും വ്യക്തമാക്കി.

Content highlight: Preeti Pawar wins gold in Women's 54kg boxing

dot image
To advertise here,contact us
dot image