ഡബിളാ ഡബിൾ; ഷോട്ട് പുട്ടിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യ

മെഡൽ പട്ടികയിൽ 30 മെഡലുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്

ഡബിളാ ഡബിൾ; ഷോട്ട് പുട്ടിൽ സ്വർണവും വെള്ളിയും നേടി ഇന്ത്യ
dot image

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ഷോട്ട് പുട്ട് F57 വിഭാഗത്തിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ. ഇന്ന് നടന്ന മത്സരത്തിൽ സ്വർണവും വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. 13.40 മീറ്റർ കണ്ടെത്തി സോമൻ റാണയാണ് ഇന്ത്യയ്ക്കായി സ്വർണ മെഡലിൽ മുത്തമിട്ടത്. അതേസമയം, 13.28 എറിഞ്ഞ് ശുഭം ജുയാൽ വെള്ളിയും നേടി.

'ഇത്രയും വലിയൊരു വേദിയിൽ ഇന്ത്യക്കായി ഗോൾഡ് മെഡലും സിൽവർ മെഡലും ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഒപ്പം ഞങ്ങളെ സപ്പോർട്ട് ചെയ്ത ആർമിക്കും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നന്ദി പറയുന്നു', മത്സരശേഷം സ്വർണ മെഡൽ ജേതാവായ സോമൻ റാണ വ്യക്തമാക്കി.

മെഡൽ പട്ടികയിൽ 30 മെഡലുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്. എട്ട് സ്വർണവും പതിനഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇന്ത്യയ്ക്ക് ഇനിയും ഫൈനൽ പോരാട്ടങ്ങൾ ഉള്ളതിനാൽ മെഡൽ നേട്ടം ഉയരുമെന്ന് ഉറപ്പാണ്. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തതായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.

Content highlight: CWG 2026 Soman Rana wins gold and Shubham Juyal bags silver in shot put

dot image
To advertise here,contact us
dot image