ട്രിപ്പിൾ ജംപിൽ ഡബിൾ; വെള്ളിയും വെങ്കലവും ഇന്ത്യയ്ക്ക്

എട്ട് സ്വർണവും പതിനഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം

ട്രിപ്പിൾ ജംപിൽ ഡബിൾ; വെള്ളിയും വെങ്കലവും ഇന്ത്യയ്ക്ക്
dot image

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ വെള്ളിയും വെങ്കലവും ഇന്ത്യക്ക്. പ്രവീൺ ചിത്രവേൽ, സെൽവ പ്രഭു എന്നിവരാണ് ഇന്ത്യയ്ക്ക് ഇരട്ടി മധുരം സമ്മാനിച്ച ആ രണ്ട് താരങ്ങൾ. തന്റെ നാലാം ശ്രമത്തിൽ 16.58 മീറ്റർ ചാടിയായിരുന്നു പ്രവീൺ ചിത്രവേൽ വെള്ളി മെഡൽ സ്വന്തമാക്കിയത്. അതേസമയം, 16.52 മീറ്റർ ചാടിയായിരുന്നു ഇന്ത്യയുടെ സെൽവ പ്രഭു വെങ്കല മെഡലിലേക്ക് എത്തിയത്.

മെഡൽ പട്ടികയിൽ 30 മെഡലുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്. എട്ട് സ്വർണവും പതിനഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇന്ത്യയ്ക്ക് ഇനിയും ഫൈനൽ പോരാട്ടങ്ങൾ ഉള്ളതിനാൽ മെഡൽ നേട്ടം ഉയരുമെന്ന് ഉറപ്പാണ്.

2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തതായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. മൂന്ന് സ്വർണം കൂടെ നേടാനായത് ഇന്ത്യയ്ക്ക് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുത്തിക്കാനാകും. ഇന്ത്യയ്ക്ക് മുകളിലുള്ള ടീമുകൾക്ക് നിലവിൽ 10 സ്വർണ മെഡലുകളാണ് ഉള്ളത്. ഇന്ത്യയ്ക്ക് എട്ടും.

Content highlight: CWG 2026 Praveen Chithravel wins silver Selva Prabhu bags Bronze in triple jump

dot image
To advertise here,contact us
dot image