ജദുമണി സിംഗിന് വെള്ളി; നേട്ടം പുരുഷന്മാരുടെ 55 കിലോ വിഭാഗം ബോക്സിങ്ങിൽ

താരത്തിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് കൂടി ആയിരുന്നു സ്കോട്ലാൻഡിലെ ഗ്ലാസ്ഗോയിൽ വച്ച് നടന്ന ഈ ടൂർണമെന്റ്

ജദുമണി സിംഗിന് വെള്ളി; നേട്ടം പുരുഷന്മാരുടെ 55 കിലോ വിഭാഗം ബോക്സിങ്ങിൽ
dot image

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി ഇന്ത്യയുടെ ജദുമണി സിംഗ്. പുരുഷന്മാരുടെ 55 കിലോ വിഭാഗം ബോക്സിങ്ങിൽ ആയിരുന്നു ജദുമണിയുടെ വെള്ളി മെഡൽ നേട്ടം. ഓസ്ട്രേലിയയുടെ ജ്യേ ഡിക്സനോട് പരാജയപ്പെട്ടതാണ് ജദുമണിക്ക് സ്വർണം നഷ്ടമായത്. താരത്തിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് കൂടി ആയിരുന്നു സ്കോട്ലാൻഡിലെ ഗ്ലാസ്ഗോയിൽ വച്ച് നടന്ന ഈ ടൂർണമെന്റ്.

അരങ്ങേറ്റത്തിൽ തന്നെ വെള്ളി സ്വന്തമാക്കാനായത് മെഡൽ നേട്ടത്തിന്റെ മാധുര്യം വർധിപ്പിക്കുന്നു.

'എന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെ വെള്ളി മെഡൽ നേടാനായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എങ്കിലും ഞാൻ യഥാർത്ഥത്തിൽ നേടാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടിയില്ല. വരുത്തിയ തെറ്റുകളെല്ലാം തിരുത്തി ഭാവിയിൽ വരും മത്സരങ്ങളിൽ കരുത്തോടെ തിരിച്ചുവരും, സ്വർണം നേടും', മത്സരശേഷം ജദുമണി വ്യക്തമാക്കി.

മെഡൽ പട്ടികയിൽ 30 മെഡലുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്. എട്ട് സ്വർണവും പതിനഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇന്ത്യയ്ക്ക് ഇനിയും ഫൈനൽ പോരാട്ടങ്ങൾ ഉള്ളതിനാൽ മെഡൽ നേട്ടം ഉയരുമെന്ന് ഉറപ്പാണ്. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തതായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.

Content highlight: Jadumani Singh wins silver in Men's 55kg boxing

dot image
To advertise here,contact us
dot image