'ജേഴ്‌സി കാവി നിറമാക്കിയത് ടര്‍ഫുകളുടെ നിറവും നീലയായതിനാൽ'; വിശദീകരണവുമായി ഹോക്കി ഇന്ത്യ

ജേഴ്‌സിയുടെ നിറം മാറ്റിയ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്

'ജേഴ്‌സി കാവി നിറമാക്കിയത് ടര്‍ഫുകളുടെ നിറവും നീലയായതിനാൽ'; വിശദീകരണവുമായി ഹോക്കി ഇന്ത്യ
dot image

പരമ്പരാഗത നീല ജേഴ്‌സിയിൽ നിന്നും മാറി ഇനി മുതൽ കാവി നിറത്തിലുള്ള ജേർസിയ ആയിരിക്കും ഇന്ത്യയുടെ ഹോക്കി ടീം ധരിക്കുക. ജേഴ്‌സിയുടെ നിറം മാറ്റിയ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പരമ്പരാഗത നിറമായ നീല മാറ്റിയത് ലജ്ജാകരാമെന്നായിരുന്നു ഇന്ത്യൻ ഹോക്കി ടീം മുൻ നായകൻ വിരേന്‍ റാസ്‌കിന്‍ഹ പറഞ്ഞത്. എന്നാൽ, ഇപ്പോൾ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോക്കി ഇന്ത്യ.

'ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്‌സിയുടെ നിറം മാറ്റിയത് താരങ്ങളുടെയും പരിശീലകരുടെയും മറ്റ് സ്റ്റാഫുകളുടെയും അഭിപ്രായങ്ങൾ തേടിയതിന് ശേഷമാണ്. സാങ്കേതികപരമായ കാരണങ്ങളാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് പിന്നിൽ. നിലവിൽ ഉള്ള അന്താരാഷ്‌ട്ര ഹോക്കി ടര്‍ഫുകളുടെ നിറം നീലയാണ്. അതുകൊണ്ട് തന്നെ ടീം ജേഴ്‌സിയും നീലയാകുമ്പോൾ അത് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കും', ഹോക്കി ഇന്ത്യ വ്യക്തമാക്കി. നീല നിറം മാറ്റുന്ന സമയത്ത് മറ്റ് പല നിറങ്ങളും പരിഗണിച്ചിരുന്നെന്നും സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമാണ് കവി നിറം തന്നെ നൽകാമെന്ന് തീരുമാനിച്ചതെന്നും പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി.

2014 ലോകകപ്പില്‍ മഞ്ഞ ആയിരുന്നു ടീമിന്റെ ജേർസിയുടെ നിറം. പിന്നീട് അത് നീലയാക്കുകയായിരുന്നു. അത് ശേഷമാണ് ഇപ്പോൾ കവി നിറത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇന്ത്യ നീല നിറം സ്വീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ 'മെൻ ഇൻ ബ്ലൂ' (Men in Blue) എന്ന പേരിൽ ഇന്ത്യൻ ടീമുകൾക്ക് തനതായ ഒരു വ്യക്തിത്വം ലഭിച്ചിരുന്നു.

Content highlight: Hockey India explains saffron jersey change due to blue turf visibility

dot image
To advertise here,contact us
dot image