'പരമ്പരാഗത നിറമായ നീല മാറ്റിയത് ലജ്ജാകരം'; ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്‌സി മാറ്റിയതിൽ വിരേന്‍ റാസ്‌കിന്‍ഹ

തീരുമാനത്തിൽ ആരാധകരും മുൻ താരങ്ങളും അടക്കം നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്

'പരമ്പരാഗത നിറമായ നീല മാറ്റിയത് ലജ്ജാകരം'; ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്‌സി മാറ്റിയതിൽ വിരേന്‍ റാസ്‌കിന്‍ഹ
dot image

ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗതമായ നീല ജേഴ്‌സി മാറ്റി കാവി നിറമാക്കിയുള്ള പ്രഖ്യാനത്തിന് പിന്നാലെ വലിയ വിമർശങ്ങളാണ് ഉയരുന്നത്. തീരുമാനത്തിൽ ആരാധകരും മുൻ താരങ്ങളും അടക്കം നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഹോക്കി ടീം മുൻ നായകൻ വിരേന്‍ റാസ്‌കിന്‍ഹ. പരമ്പരാഗത നിറമായ നീല മാറ്റിയത് ലജ്ജാകരാമെന്നാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്.

'ഇന്ത്യൻ ഹോക്കിക്കായി ഒത്തിരി നല്ല കാര്യങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ടെങ്കിലും നീല നിറം മാറ്റി കാവിയാക്കിയത് തികച്ചും ലജ്ജാകരമാണ്. ഇന്ത്യൻ ടീമിന്റെ ഐഡന്റിറ്റി എപ്പോഴും നീല നിറമാണ്. നമ്മുടെ ടീമിനെ നീലയിൽ കാണാനാണ് ആരാധകരും ആഗ്രഹിക്കുന്നത്', വിരേന്‍ റാസ്‌കിന്‍ഹ വ്യക്തമാക്കി.

2014 ലോകകപ്പില്‍ മഞ്ഞ ആയിരുന്നു ടീമിന്റെ ജേർസിയുടെ നിറം. പിന്നീട് അത് നീലയാക്കുകയായിരുന്നു. അത് ശേഷമാണ് ഇപ്പോൾ കാവി നിറത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇന്ത്യ നീല നിറം സ്വീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ 'മെൻ ഇൻ ബ്ലൂ' എന്ന പേരിൽ ഇന്ത്യൻ ടീമുകൾക്ക് തനതായ ഒരു വ്യക്തിത്വം ലഭിച്ചിരുന്നു.

Content highlight: Viren Rasquinha criticizes Indian Hockey team saffron jersey change

dot image
To advertise here,contact us
dot image