

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യയുടെ മലയാളി താരം എം ശ്രീശങ്കറിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. എം ശ്രീശങ്കറിന്റേത് അവിശ്വസനീയ പ്രകടനം എന്നായിരുന്നു അദ്ദേഹം തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചത്.
'എം ശ്രീശങ്കറിന്റേത് മികച്ച മെഡൽ നേട്ടം. അവിശ്വസനീയ പ്രകടനമായിരുന്നു ശ്രീശങ്കർ കാഴ്ച്ചവച്ചത്. വെള്ളി മെഡൽ നേടിയതിൽ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഈ നേട്ടം വളർന്ന വരുന്ന യുവ താരങ്ങൾക്ക് പ്രചോദനമാകും', പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
8.09 മീറ്റർ കണ്ടെത്തിയാണ് ശ്രീശങ്കർ പുരുഷന്മാരുടെ ലോങ്ങ്ജംപിൽ വെള്ളി സ്വന്തമാക്കിയത്. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെങ്കിലും താൻ ഇതിൽ തൃപ്തനല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
Content highlight: PM Narendra Modi congratulates Murali Sreeshankar silver medal win