ബ്രഹ്മമുഹൂർത്തത്തിൽ റിലീസിനൊരുങ്ങി രാമായണ ട്രെയ്‌ലർ; അപ്‌ഡേറ്റ് പുറത്തുവിട്ടു നിർമാതാക്കൾ

ഇന്റർനാഷണൽ സ്റ്റുഡിയോസ് ആയ സോണി പിക്ചേഴ്സ് ആണ് ചിത്രം ആഗോള തലത്തിൽ എത്തിക്കുന്നത്. ചിത്രം നവംബറിൽ ദീപാവലി റിലീസായി പുറത്തെത്തും

ബ്രഹ്മമുഹൂർത്തത്തിൽ റിലീസിനൊരുങ്ങി രാമായണ ട്രെയ്‌ലർ; അപ്‌ഡേറ്റ് പുറത്തുവിട്ടു നിർമാതാക്കൾ
dot image

രൺബീർ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രാമായണ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ജൂലൈ 30 വ്യാഴാഴ്ച പുലർച്ചെ 4.15-ന് ബ്രഹ്മമുഹൂർത്തത്തിൽ ട്രെയ്‌ലർ ആഗോളതലത്തിൽ പുറത്തുവിടുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ഇന്റർനാഷണൽ സ്റ്റുഡിയോസ് ആയ സോണി പിക്ചേഴ്സ് ആണ് ചിത്രം ആഗോള തലത്തിൽ എത്തിക്കുന്നത്. ചിത്രം നവംബറിൽ ദീപാവലി റിലീസായി പുറത്തെത്തും. ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് സ്വന്തമാക്കിയത്. 250 കോടിയ്ക്കാണ് ധർമ പ്രൊഡക്ഷൻസ് രാമായണ സ്വന്തമാക്കിയത് എന്നാണ് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനാണ്. നവംബറിൽ ദീപാവലി റിലീസായിട്ടാണ് രാമായണ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തിൽ 75 കോടിയാണ് നടന് ലഭിക്കുക.

നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്. രാവണനായി അഭിനയിക്കുന്ന കന്നഡ സൂപ്പര്‍ താരം യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ഭാഗങ്ങളിൽ നിന്നുമായി 100 കോടിയാണ് യഷിന് ലഭിക്കുക. ഹനുമാന്‍ ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് നേരത്തെ പുറത്തുവന്നത്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എഐ പോലെയുണ്ടെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നാണ് കമന്റുകൾ. ചില ഷോട്ടുകൾ ഗംഭീരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും മേക്കേഴ്‌സ് ഇനിയും വിഎഫ്എക്സ് മെച്ചപ്പെടുത്തണം എന്നാണ് മറ്റുചില അഭിപ്രായങ്ങൾ.

Content Highlights: The producers of the upcoming Ramayana film have revealed an update about the trailer release timing. The trailer is scheduled to be released during Brahma Muhurta, creating excitement among fans awaiting the epic adaptation.

dot image
To advertise here,contact us
dot image