സാമ്പ്രാണി തിരിയില്‍ നിന്നും തീ പടര്‍ന്നു; അഞ്ചുതെങ്ങില്‍ വീട് കത്തി നശിച്ചു

കത്തിച്ചുവെച്ച സാമ്പ്രാണിത്തിരിയില്‍ നിന്നും കര്‍ട്ടനിലേക്ക് തീ പടരുകയായിരുന്നു

സാമ്പ്രാണി തിരിയില്‍ നിന്നും തീ പടര്‍ന്നു; അഞ്ചുതെങ്ങില്‍ വീട് കത്തി നശിച്ചു
dot image

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വീടിന് തീപിടിച്ചു. മെറ്റില്‍ഡ എന്ന വയോധികയുടെ വീട് ആണ് കത്തി നശിച്ചത്. കത്തിച്ചുവെച്ച സാമ്പ്രാണിത്തിരിയില്‍ നിന്നും കര്‍ട്ടനിലേക്ക് തീ പടരുകയായിരുന്നു. വീടിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തി. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

സാമ്പ്രാണിത്തിരി കത്തിച്ചുവെച്ച് തുണി അലക്കാനായി പോയതായിരുന്നുവെന്ന് മെറ്റില്‍ഡ പറയുന്നു. പിന്നീടാണ് വീടിനകത്ത് തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പ്രദേശവാസികളെത്തി. ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Content Highlights: A house caught fire in Anchuthengu, Thiruvananthapuram. Fire and rescue teams reached the spot and efforts were made to control the blaze

dot image
To advertise here,contact us
dot image