അന്ന് 150 രൂപയ്ക്ക് കല്ല് ചുമന്നു; ഇന്ന് ഭാരം ചുമന്ന് മെഡൽ; ഋഷികാന്തയുടെ വ്യത്യസ്തമായൊരു ജീവിതം!

കോമൺവെൽത്ത് ഭാരോദ്വാഹന വേദിയിൽ നിന്നും ഒരു പ്രചോദന കഥ.

അന്ന് 150 രൂപയ്ക്ക് കല്ല് ചുമന്നു; ഇന്ന് ഭാരം ചുമന്ന് മെഡൽ; ഋഷികാന്തയുടെ വ്യത്യസ്തമായൊരു ജീവിതം!
dot image

കോമൺവെൽത്ത് ഭാരോദ്വാഹന വേദിയിൽ നിന്നും ഒരു പ്രചോദന കഥ. ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡലിലേയ്ക്കുള്ള ഋഷികാന്ത സിങ്ങിന്റെ യാത്രയാണ് ആ പ്രചോദനം.

കെട്ടിട നിർമാണത്തിന് കല്ലുചുമക്കുന്ന ജോലി ചെയ്തിരുന്ന കാലമുണ്ട് ഋഷികാന്തയ്ക്ക്. അച്ഛൻ ഡ്രൈവറായത് കൊണ്ട് തന്നെ പരിശീലനത്തിനുള്ള പണമെല്ലാം കണ്ടെത്തിയത് സ്വയം ജോലി ചെയ്താണ്. സ്പോൺസർമാരുമില്ലായിരുന്നു.

2017ൽ ദേശീയ യൂത്ത് ചാമ്പ്യനായിരുന്നു. കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ വെങ്കലം നേടി ചരിത്രമുണ്ട്. ശേഷമായിരുന്നു പ്രായ കൂടുതൽ കാരണം സ്‌പോൺസർമാർ കയ്യൊഴിഞ്ഞപ്പോൾ കെട്ടിട ജോലിക്ക് പോയി തുടങ്ങിയത്.

നിർമാണപ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പോയി ചുടുകട്ടകളും കല്ലും സിമന്റും ചുമന്നു. ധാബകളിൽ നിലംതുടച്ചു. ഇതെല്ലാം ചെയ്താലും ഒരു ദിവസം കഷ്ടിച്ച് 150-200 രൂപ കിട്ടിയാലായി.

ഏതാണ്ട് ഒരു വർഷത്തോളം ജീവിതം ഇങ്ങനെയായിരുന്നു. അങ്ങനെയിരിക്കെയാണ് സംസ്ഥാന ഭാരോദ്വഹന ഫെഡറേഷൻ സെക്രട്ടിയായിരുന്നു ലൈനിൽ ഋഷികാന്തയെ ബന്ധപ്പെടുന്നത്.

അങ്ങനെയാണ് ഇംഫാലിൽ തുടങ്ങിയ സെന്റർ ഓഫ് എക്‌സലൻസിൽ പ്രവേശനം ലഭിക്കുന്നത്.

ഇതായിരുന്നു വഴിത്തിരിവ്. പരിശീലനവും ഭക്ഷണവുമെല്ലാം വീണ്ടും ട്രാക്കിലായി. 55 കിലോഗ്രാം വിഭാഗത്തിൽ സീനയർ ചാമ്പ്യനായിട്ടായിരുന്നു തിരിച്ചുവരവ്. ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി.


Content highlights: ishikanta-singh life story from daily wager to weightlifting medalist

dot image
To advertise here,contact us
dot image