

കോമൺവെൽത്ത് ഗെയിംസ് 2026 ൽ വൻ അപകടം. പുരുഷ വിഭാഗം ജിംനാസ്റ്റിക്സ് ഫൈനൽ മത്സരത്തിനിടെയാണ് അപകടമുണ്ടയത്. ഇംഗ്ലണ്ട് താരം ഗബ്രിയേൽ ലാംഗ്ടൻ ഹൈ ബാർ പ്രകടനം നടത്തുന്നതിനിടെ തല കീഴായി താഴെ വീണു. തലയും കഴുത്തും കുത്തിയാണ് താരം വീണത്.
പിന്നാലെ മത്സരം താത്കാലികമായി നിർത്തിവച്ചു. അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫൈനലിലെ അവസാന റൗണ്ട് മത്സരത്തിനിടെയാണ് ഞെട്ടിക്കുന്ന അപകടം സംഭവിച്ചത്. ഹൈ ബാർ പ്രകടനം തുടരുന്നതിനിടെയാണ് 19കാരൻ ബാലൻസ് തെറ്റി തലയും കഴുത്തും കുത്തി വീണത്.
ഏതാണ്ട് 3 മീറ്റർ ഉയരത്തിൽ നിന്നാണ് വീഴ്ച. ഉടനടി വൈദ്യ സഹായം താരത്തിനു ലഭ്യമാക്കി.
പിന്നീട് കഴുത്തിന് ബ്രേസ് ധരിപ്പിച്ച് താരത്തെ സ്ട്രെക്ച്ചറിൽ കിടത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവിൽ താരം ബോധവാനാണെന്നും കൈകാലുകൾ ചലിപ്പിക്കാനും ഡോക്ടർമാരോട് സംസാരിക്കാനും സാധിച്ചെന്നും അധികൃതർ സ്ഥിരീകരിച്ചു.
Content highlight: english gymnast gabriel langton fall commonwealth-games