ഇടിക്കൂട്ടിൽ കണ്ണുംനട്ട്; മൂന്നാം ദിനത്തിലെ ഇന്ത്യൻ പ്രതീക്ഷകൾ

മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് ഇ​ടി​ക്കൂ​ട്ടി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ

ഇടിക്കൂട്ടിൽ കണ്ണുംനട്ട്; മൂന്നാം ദിനത്തിലെ ഇന്ത്യൻ പ്രതീക്ഷകൾ
dot image

കോ​മ​ൺ​വെ​ൽ​ത്ത് ഗെയിംസ് 2026 ൽ ഇ​ന്ത്യ മെ​ഡ​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു. വെ​ള്ളി​യാ​ഴ്ച ഗ്ലാ​സ്‌​ഗോ​യി​ലെ എ​സ്‌​ഇ​സി അ​ർ​മാ​ഡി​ല്ലോ​യി​ൽ ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ ഹെ​വി​വെ​യ്റ്റ് പാ​രാ പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ ജ​ണ്ഡു കു​മാ​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് ഇ​ടി​ക്കൂ​ട്ടി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​. ആ​റ് താ​ര​ങ്ങ​ൾ ബോ​ക്സിം​ഗ് റിം​ഗി​ൽ ഇന്നിറങ്ങും. ബൗ​ൾ​സി​ൽ രൂ​പ റാ​ണി ട​ർ​ക്കി​യും പി​ങ്കി സിം​ഗും ഇറങ്ങുന്നുണ്ട്.

ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 2 .30 ന് ജിം​​നാ​​സ്റ്റി​​ക്സിൽ വനിതാ ടീം ഫൈനലിനിറങ്ങുന്നുണ്ട്. ഉച്ച തിരിഞ്ഞ് 3 .30 ന് പ​​ർ​​വീ​​ൻ ഹൂ​​ഡ, അ​​രു​​ന്ധ​​തി ചൗ​​ധ​​രി, സ​​ച്ചി​​ൻ സി​​വാ​​ച്ച് എ​​ന്നി​​വ​​ർ ബോക്സിങ്ങിൽ ആദ്യ റൗ​​ണ്ടി​​ൽ മ​​ത്സ​​രി​​ക്കും.

രാവിലെ 10 : 30 മുതൽ ലവ്‌ലിന ബോ​​ർ​​ഗോ​​ഹെ​​യ്ൻ, അ​​ങ്കു​​ഷ് എ​​ന്നി​​വ​​ർ ആ​​ദ്യ റൗ​​ണ്ടി​​ലും, ആ​​ദി​​ത്യ പ്ര​​താ​​പ് സിം​​ഗ് ര​​ണ്ടാം റൗ​​ണ്ടി​​ലും മ​​ത്സ​​രി​​ക്കും.


ബൗ​​ൾ​​സിൽ പു​​രു​​ഷ സിം​​ഗി​​ൾ​​സ് സെ​​ക്്ഷ​​ണ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പു​​തു​​ൽ സോ​​നോ​​വാ​​ളും വ​​നി​​താ പെ​​യേ​​ഴ്സ് സെ​​ക്്ഷ​​ണ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പി​​ങ്കി സിം​​ഗും രൂ​​പ റാ​​ണി ടി​​ർ​​ക്കി​​യും മാ​​റ്റു​​ര​​യ്ക്കും.

വൈകുന്നേരം 5 : 30 ന് 3x3 ബാ​​സ്ക​​റ്റ്ബോ​​ൾ വ​​നി​​താ വീ​​ൽ​​ചെ​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ- വെ​​യി​​ൽ​​സി​​നെ നേ​​രി​​ടും. വൈകുന്നേരം നാലുമണിക്ക് പു​​രു​​ഷന്മാരുടെ 400 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ ഹീ​​റ്റ്സി​​ൽ ദ​​ക്ഷ​​ൻ ശ​​ശി​​കു​​മാ​​ർ മ​​ത്സ​​രി​​ക്കും. ഇതിന്റെ ഫൈനൽ നടക്കുക രാത്രി 11 : 30 നാണ്.

വൈകുന്നേരം 4 :15 ന് പു​​രു​​ഷന്മാരുടെ എ​​സ്14 200 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ ഹീ​​റ്റ്സി​​ൽ ചൈ​​ത​​ന്യ വി​​ശ്വാ​​സ് കു​​ൽ​​ക്ക​​ർ​​ണി മ​​ത്സ​​രി​​ക്കും. ഇതിന്റെ ഫൈനൽ അർധ രാത്രി നടക്കും. അർധ രാത്രി തന്നെ പു​​രു​​ഷന്മാരുടെ 50 മീ​​റ്റ​​ർ ബാ​​ക്ക്സ്ട്രോ​​ക്ക് ഫൈ​​ന​​ലും നടക്കും. സെമി ഫൈനലിൽ നിന്ന് യോഗ്യത നേടിയാൽ ശ്രീ​​ഹ​​രി ന​​ട​​രാ​​ജ് ഫൈനലിൽ മത്സരിക്കും.

content highlights: commonwealth games 2026 day 3 india boxing and medal expectations

dot image
To advertise here,contact us
dot image