'സൗന്ദര്യത്തിനായി ഇ‍ഞ്ചെക്ഷനെടുക്കുന്നവരെ കണ്ടിട്ടുണ്ട്, എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് ചിന്തിക്കാനാവില്ല'

'ട്രീറ്റ്മെന്റുകളൊക്കെയാണെങ്കിൽ ഭയങ്കര ചെലവേറിയതുമാണ്. 25,000 രൂപ ഒരു വർഷം ജിമ്മിൽ കൊടുക്കാൻ ഇവർക്കു പറ്റില്ല. എനിക്ക് തോന്നുന്നു 25,000 രൂപയ്ക്ക് മുകളിൽ വരും ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾക്കൊക്കെ.'

'സൗന്ദര്യത്തിനായി ഇ‍ഞ്ചെക്ഷനെടുക്കുന്നവരെ കണ്ടിട്ടുണ്ട്, എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് ചിന്തിക്കാനാവില്ല'
dot image

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ലേഡി സൂപ്പർസ്റ്റാർ പദവി അലങ്കരിച്ച നടിയാണ് സിമ്രാൻ. 90-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും തമിഴ്, തെലുങ്ക്, മലയാളം സിനിമാ ഇൻഡസ്ട്രികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം കൂടിയായിരുന്നു സിമ്രാൻ. തെന്നിന്ത്യയിലെ ഒട്ടുമിക്ക മുൻനിര നായകൻമാർക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. സിമ്രാന്റെ ഫോട്ടോ ഷൂട്ടുകൾ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. താനിതുവരെ സൗന്ദര്യ വർധക ട്രീറ്റ്മെന്റുകളൊന്നും ചെയ്തിട്ടില്ലെന്ന് പറയുകയാണ് നടി.

'ഫില്ലേഴ്സ്, ബോട്ടോക്സ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്. ഇതെല്ലാം മുഖത്തിന്റെ ഷേപ്പ് തന്നെ മാറ്റിക്കളയും. സൗന്ദര്യത്തിനായി ഇ‍ഞ്ചെക്ഷനെടുക്കുന്ന, മെഡിക്കൽ ട്രീറ്റ്മെന്റുകളെടുക്കുന്നവരെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇതെല്ലാം എനിക്ക് പേടിയാണ്. ഇതൊന്നും നമ്മുടെ ഭാവിയ്ക്ക് നല്ലതല്ല. അതായത് നമ്മുടെ ആരോ​ഗ്യത്തിന്. ഭാവിയിലെ നമ്മുടെ ആരോ​ഗ്യത്തിന് നല്ലതല്ല ഇത്തരം കാര്യങ്ങളൊന്നും. പറ്റുമെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുക. മെഡിറ്റേഷൻ, യോ​ഗ, ജിം, ഡാൻസ് ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യൂ. നമ്മൾ സ്വാഭാവികമായി തന്നെ വിയർക്കണം. എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് എനിക്ക് ആലോചിക്കാനേ പറ്റില്ല.

ട്രീറ്റ്മെന്റുകളൊക്കെയാണെങ്കിൽ ഭയങ്കര ചെലവേറിയതുമാണ്. എനിക്കറിയില്ല, ഭയങ്കര പൈസയാണ് അതിനൊക്കെ. 25,000 രൂപ ഒരു വർഷം ജിമ്മിൽ കൊടുക്കാൻ ഇവർക്കു പറ്റില്ല. എനിക്ക് തോന്നുന്നു 25,000 രൂപയ്ക്ക് മുകളിൽ വരും ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾക്കൊക്കെ. പക്ഷേ അങ്ങനെ ചെയ്യുന്നവരുണ്ട്. എളുപ്പ വഴികൾ ഒന്നും വർക്ക് ആകില്ല', സിമ്രാൻ പറഞ്ഞു. ഗോപിനാഥിന് നൽകിയ പോഡ്കാസ്റ്റിലായിരുന്നു പ്രതികരണം.

അതേസമയം, രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ധര്‍മ്മന്‍'. ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയായെത്തുന്നത്.'പേട്ട' എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ സ്റ്റാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസനാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗണ്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അശ്വത് ഒരുക്കുന്ന ചിത്രം കൂടിയാണ് 'ധര്‍മ്മന്‍'.

Content Highlights: Actress Simran has stated that she has not done anything to enhance her beauty and has not undergone cosmetic procedures. She said she embraces natural aging and believes in maintaining herself through self-care, making her remarks a talking point among fans.

dot image
To advertise here,contact us
dot image