കോട്ടയത്ത് കളനാശിനി കഴിച്ച് കുടുംബത്തോടെ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലിരുന്ന 12വയസുകാരനും മരിച്ചു

ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

കോട്ടയത്ത് കളനാശിനി കഴിച്ച് കുടുംബത്തോടെ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലിരുന്ന 12വയസുകാരനും മരിച്ചു
dot image

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലിരുന്ന നാലാമത്തെ ആളും മരിച്ചു. ജോബിയുടെ ഇളയ മകന്‍ അലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ നേരത്തെ നേരത്തെ ജോബിയും ഭാര്യ ജോസിനെയും മകള്‍ മരിയയും മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്‌നയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഇവര്‍ക്ക് സമീപം കളനാശിനിയുടെ കുപ്പി കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം കഴിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരുന്നു എന്നാണ് പ്രാഥിക വിലയിരുത്തല്‍. സംഭവത്തില്‍ ഗൃഹനാഥന്‍ ജോബി, ഭാര്യ, മൂത്തമകള്‍ എന്നവര്‍ക്ക് നേരത്തെ ജീവന്‍ നഷ്ടമായിരുന്നു.

കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കര്‍ഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്ക്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: The fourth person undergoing treatment after an alleged herbicide poisoning incident in Kottayam has died, according to officials.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us