ഗെറ്റ് റെഡി ദുൽഖർ ഫാൻസ്‌! അപ്‌ഡേറ്റുമായി ഐ ആം ഗെയിം; വരുന്നത് ടീസറോ ഗാനമോ?

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് ആണ്

ഗെറ്റ് റെഡി ദുൽഖർ ഫാൻസ്‌! അപ്‌ഡേറ്റുമായി ഐ ആം ഗെയിം; വരുന്നത് ടീസറോ ഗാനമോ?
dot image

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം' ന്റെ പുതിയ അപ്‌ഡേറ്റ് ആണ് സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുന്നത്. ഓണം റിലീസായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് ദുൽഖറിന്റെ പിറന്നാൾ ദിനമായ ജൂലൈ 28 ന് പുറത്തുവരും.

'ബീറ്റ് നമ്പർ വൺ' എന്ന ക്യാപ്ഷനോടെയാണ് അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നതെന്നാണ് ഈ അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 20 നാണ് ചിത്രം പുറത്തുവരുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് ആണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് 'ഐ ആം ഗെയിം' ഒരുങ്ങുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്.

മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലോകക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചു പുറത്ത് വരാന്‍ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. തന്റെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ ചിത്രമാണ് ഇതെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ചിത്രം, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് എത്താനൊരുങ്ങുന്നത്. സ്‌റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Content Highlights: The team behind I Am Game has dropped a fresh update, building excitement among Dulquer Salmaan fans. The announcement has sparked speculation over whether the makers are preparing to unveil the film's teaser or its next song.

dot image
To advertise here,contact us
dot image