

എടിപി ഫൈനൽസ് കിരീടം നിലനിർത്തി ഇറ്റാലിയൻ താരം യാനിക് സിന്നർ. ലോക ഒന്നാം നമ്പർ കാർലോസ് അൽകാരാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് രണ്ടാം നമ്പർ താരം സിന്നർ തന്റെ കിരീടം നിലനിർത്തിയത്. ടൂറിനിൽ സ്വന്തം രാജ്യക്കാരുടെ മുന്നിൽ 7-6(4), 7-5 എന്ന സ്കോറിനാണ് സിന്നർ വിജയം സ്വന്തമാക്കിയത്. താരത്തിന്റെ തുടർച്ചയായ രണ്ടാമത്തെ എടിപി ഫൈനൽസ് കിരീടമാണിത്.
ആദ്യ സെറ്റിൽ ഇരുവരും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ടൈബ്രേക്കറിലൂടെ സിന്നർ വിജയം സ്വന്തമാക്കി. തുടർന്ന് രണ്ടാം സെറ്റിൽ അൽകാരസിന്റെ ആറാം സർവീസിൽ ബ്രേക്ക് കണ്ടത്തിയ സിന്നർ 7-5 ന് സെറ്റ് നേടുകയും കിരീടം ഉയർത്തുകയും ചെയ്തു. സിന്നറിന്റെ കരിയറിലെ 24-ാം കിരീടമാണിത്. സിന്നറിനോട് പരാജയം വഴങ്ങിയെങ്കിലും ലോക ഒന്നാം നമ്പറിൽ അൽകാരാസ് തുടരും.
Content Highlights: Jannik Sinner beats Carlos Alcaraz to retain ATP Finals title