ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാര്‍ലോസ് അല്‍കാരസിന്; ഫൈനലില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തി

ആദ്യ സെറ്റ് നഷ്ടമായ ശേഷം മൂന്നു സെറ്റുകള്‍ തുടര്‍ച്ചയായി വിജയിച്ചാണ് അല്‍കാരസ് കിരീടം നേടിയത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാര്‍ലോസ് അല്‍കാരസിന്; ഫൈനലില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തി
dot image

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിന്.ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി.സ്‌കോര്‍: 2-6, 6-2, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ ശേഷം മൂന്നു സെറ്റുകള്‍ തുടര്‍ച്ചയായി വിജയിച്ചാണ് അല്‍കാരസ് കിരീടം നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ വെറ്ററന്‍ താരം ജോക്കോവിച്ചിന് ആധിപത്യമുണ്ടായിരുന്നു.
നാലു സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ടെന്നിസ് ഇതിഹാസത്തെ അല്‍ക്കരാസ് കീഴടക്കിയത്. റോഡ് ലേവര്‍ അരീനയില്‍ നടന്ന ഫൈനലില്‍ 2-6, 6-2, 6-3, 7-5 എന്ന സ്‌കോറിനാണ് ജയം. മത്സരം മൂന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് നേരം നീണ്ടുനിന്നു.

Also Read:


ഇതോടെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടി എക്കാലത്തേയും ഏറ്റവും പ്രായംകുറഞ്ഞ കരിയര്‍ ഗ്രാന്‍ഡ് സ്ലാം വിജയി എന്ന ചരിത്രം അല്‍ക്കരാസ് സ്വന്തമാക്കി. 24-ാം വയസ്സില്‍ റാഫേല്‍ നദാല്‍ തീര്‍ത്ത റെക്കോഡാണ് മറികടന്നത്.

Content Highlights- Carlos Alcaraz beat Novak Djokovic to win australian open final

dot image
To advertise here,contact us
dot image