മദ്യം കഴിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രം എന്തുകൊണ്ടാണ് ഫാറ്റി ലിവര്‍ വരുന്നത് ; അറിയാം

ഇന്ത്യക്കാരെ അപേക്ഷിച്ച് യൂറോപ്പിലുള്ളവരില്‍ മദ്യത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുന്നത് എന്തുകൊണ്ട്

മദ്യം കഴിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രം എന്തുകൊണ്ടാണ് ഫാറ്റി ലിവര്‍ വരുന്നത് ; അറിയാം
dot image

ഫാറ്റി ലിവര്‍ അടക്കമുളള ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ മദ്യപാനം മൂലം ഉണ്ടാവാറുണ്ട്. ഇന്ത്യയിലെ നല്ലൊരു വിഭാഗം ആളുകള്‍ ഇപ്പോഴും ഫാറ്റി ലിവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. എന്നാല്‍ ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്ന യൂറോപ്യന്മാരില്‍ എന്തുകൊണ്ടാണ് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ അധികം ഉണ്ടാവാത്തത്. 37 വയസുള്ള ഒരു ഇറ്റലിക്കാരന്റെയും 37 വയസുള്ള ഒരു ഇന്ത്യക്കാരന്റെയും ലിവറിന്റെ അള്‍ട്രാസൗണ്ട് സ്‌കാനുകള്‍ ഉദാഹരണമാക്കിക്കൊണ്ട് ഡോ. ഹര്‍ഷ് വ്യാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വിലപ്പെട്ട വിവരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

fatty liver

ഇന്ത്യക്കാരെ അപേക്ഷിച്ച് യൂറോപ്യന്മാരില്‍ മദ്യത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്

ഡോക്ടര്‍ പറയുന്നത് ഇങ്ങനെയാണ്. ' പലരും എന്നോട് ചോദിച്ചിട്ടുണ്ട് യൂറോപ്യന്‍മാര്‍ ഇത്രയധികം മദ്യം കഴിച്ചിട്ടും അവര്‍ക്ക് ഫാറ്റിലിവര്‍ ഇല്ല. എന്നാല്‍ ഇന്ത്യക്കാരില്‍ എന്തുകൊണ്ടാണ് ഫാറ്റിലിവര്‍ രോഗികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നത് എന്ന് ' . ഇതിന് നിരവധി കാരണങ്ങളുണ്ട്.

ജനിതക ശാസ്ത്രം

യൂറോപ്യന്‍മാര്‍ക്കിടയിലെ ആല്‍ക്കഹോള്‍ ഡീഹൈഡ്രജനേസ്, ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേസ് എന്‍സൈം പ്രവര്‍ത്തനം വളരെ വലുതാണ്. എന്നാല്‍ ഏഷ്യന്‍ ജനസംഖ്യയില്‍ ഇത് ഇല്ല. മദ്യത്തിന്റെ ഇന്റര്‍മീഡിയറ്റ് വിഷ മെറ്റബോളിറ്റുകള്‍ ശരിയായി കഴുകി കളയപ്പെടുന്നു എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ ഇന്ത്യക്കാരുടെ ശരീരത്തില്‍ ഈ വിഷ മെറ്റബോളിറ്റുകള്‍ വളരെക്കാലം നിലനില്‍ക്കുകയും ക്രമേണ നീക്കം ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്.

fatty liver

ഭക്ഷണക്രമം

ഭക്ഷണക്രമമാണ് അടുത്തതായി അവരെ വേറിട്ട് നിര്‍ത്തുന്നത്. അവരുടെ ഭക്ഷണക്രമത്തില്‍ സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍, മത്സ്യം, കടല്‍വിഭവഭങ്ങള്‍ എന്നിവയുടെ രൂപത്തിലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍, ഒലിവ് ഓയില്‍ എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ഭക്ഷണത്തില്‍ കൂടുതലും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. കൂടാതെ ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും കുറവുമാണ്.

fatty liver

വ്യായാമം

ഡോ. ഹര്‍ഷ് പറയുന്നത് താന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുത്തിയ ഇറ്റലിക്കാരന്‍ ദിവസവും 5-6 കിലോ മീറ്റര്‍ നടക്കുകയും 30-40 മിനിറ്റ് വ്യായാമം ചെയ്യുകയും ചെയ്യും. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും പതിവായി വ്യായാമം ചെയ്യുന്നവരല്ല. മാത്രമല്ല ദിവസവും 5 കിലോമീറ്റര്‍ നടത്തം പോലും പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയാറുമില്ല എന്നും ഡോ. ഹര്‍ഷ് പറയുന്നു.
യൂറോപ്യന്‍മാര്‍ മദ്യം കഴിച്ചാലും അവരുടെ ജീവിതശൈലിയുടെ ബാക്കി ഭാഗങ്ങള്‍ മികച്ചതായതുകൊണ്ടാണ് അവരില്‍ രോഗങ്ങള്‍ കുറഞ്ഞിരിക്കുന്നത്.

Content Highlights :Why are only Indians who drink alcohol more likely to develop fatty liver disease than Europeans

dot image
To advertise here,contact us
dot image