പാലാരിവട്ടത്ത് വന്‍ രാസലഹരി വേട്ട; എംഡിഎംഎ പിടികൂടി

ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍

പാലാരിവട്ടത്ത് വന്‍ രാസലഹരി വേട്ട; എംഡിഎംഎ പിടികൂടി
dot image

കൊച്ചി: പാലാരിവട്ടത്ത് വന്‍ രാസലഹരി വേട്ട. പാലാരിവട്ടം ഓവര്‍ ബ്രിഡ്ജിന് സമീപത്തു നിന്നുമാണ് 37.65 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയിലായി.അലന്‍ ഡേവിഡ്, ഫസീര്‍ നാസര്‍, നാഫില എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടിഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

തലസ്ഥാനത്ത് ഇന്നും വന്‍ കഞ്ചാവ് വേട്ട നടന്നു. പാപ്പനംകോടില്‍ 300 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്സലാണ് കഞ്ചാവ് ഉള്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

കഞ്ചാവ് കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. ഇത് വലിയ ഒരു ശൃംഖലയാണെന്നും കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ഏകദേശം 350 കിലോ ആണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ വേട്ടയാണ്. ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ നിന്ന് ബെംഗളൂരു വഴി കഞ്ചാവ് കേരളത്തില്‍ എത്തിച്ചു', കമ്മീഷണര്‍ പറഞ്ഞു.

Content Highlights: Massive drug bust in Palarivattom MDMA seized. Three people arrested in DANSAF raid

dot image
To advertise here,contact us
dot image