യുഎസ് ഓപ്പൺ; വനിതകളുടെ കിരീടം വീണ്ടും അരീന സബലങ്കക്ക്

ഇതോടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണ് അരീന സ്വന്തമാക്കുന്നത്

യുഎസ് ഓപ്പൺ; വനിതകളുടെ കിരീടം വീണ്ടും അരീന സബലങ്കക്ക്
dot image

യു.എസ് ഓപ്പണിൽ കിരീടം നിലനിർത്തി ബെലാറഷ്യൻ താരം അരീന സബലങ്ക. അമാൻഡ അനിസ്‌മോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് അവരുടെ കിരീടനേട്ടം. സ്‌കോർ 6-3, 7-6(3).ഇതോടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണ് അരീന സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണിലും അരീന രണ്ട് കിരീടം നേടിയിട്ടുണ്ട്. യുഎസ് ഓപ്പണിൽ ആദ്യമായാണ് ഒരാൾ കിരീടം നിലനിർത്തുന്നത്.

ഒരു മണിക്കൂറും 34 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് അവർ വീണ്ടും യു.എസ് ഓപ്പണിൽ മുത്തമിട്ടത്.

ആവേശം തെല്ലും കുറയാതിരുന്ന ഫൈനൽ മത്സരത്തിൽ തുടർച്ചയായ നാല് ഗെയിമുകൾ ജയിച്ചാണ് സബലേങ്ക ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ, രണ്ടാം സെറ്റിൽ പോരാട്ടം കടുപ്പമായി. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ടാം സെറ്റും അരീന് മറികടന്നു.

വിംബിൾഡണിൽ അനിസ്‌മോവയക്കെതിരെയുള്ള തോൽവിക്ക് പ്രതികാരം ചെയ്യാനും അരീനക്ക് സാധിച്ചു.ഈ വർഷം ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും റണ്ണറപ്പായിരുന്നു അരീന.

Content Highlights-Aryna Sabalanka won US open

dot image
To advertise here,contact us
dot image