കാൻസർ ബാധിതരിൽ ഏറ്റവും കൂടുതൽ വനിതകൾ, പക്ഷേ മരണനിരക്ക് കൂടുതൽ പുരുഷന്മാരിൽ! കാരണമുണ്ട്

പഠനം പറയുന്നത് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകളിൽ 51.1 ശതമാനവും സ്ത്രീകളിലാണെന്നാണ്

കാൻസർ ബാധിതരിൽ ഏറ്റവും കൂടുതൽ വനിതകൾ, പക്ഷേ മരണനിരക്ക് കൂടുതൽ പുരുഷന്മാരിൽ! കാരണമുണ്ട്
dot image

ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന അസുഖങ്ങളിലൊന്നാണ് കാൻസർ. ഇപ്പോൾ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ കീഴിൽ ഐസിഎംആർ നടത്തിയ ഒരു പഠനമാണ് ഞെട്ടിക്കുന്ന ഒരു വസ്തുതയിലേക്ക് വിരൽ ചൂണ്ടിയിരിക്കുന്നത്. ഇന്ത്യയിൽ സ്ത്രീകളിലാണ് കൂടുതൽ കാൻസർ നിർണയിക്കപ്പെടുന്നതെങ്കിലും മരണനിരക്കിൽ പുരുഷന്മാരുടെ എണ്ണമാണ് കൂടുതലെന്നാണ് ഈ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്.

പഠനം പറയുന്നത് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകളിൽ 51.1 ശതമാനവും സ്ത്രീകളിലാണെന്നാണ്. പക്ഷേ കാൻസർ മരണനിരക്കിലേക്ക് വരുമ്പോൾ പുരുഷന്മാരിൽ അത് 55 ശതമാനമാണത്രേ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്.

സ്ത്രീകളിലെയും പുരുഷന്മാരിലെയും കാൻസറുകൾ തമ്മിൽ പരിശോധിച്ചാൽ മനസിലാകുന്ന ചില കാര്യങ്ങൾ

  1. സ്ത്രീകളിൽ ഉണ്ടാകുന്ന ഭൂരിഭാഗം കാൻസർ കേസുകളും ബ്രെസ്റ്റ് കാൻസർ അല്ലെങ്കിൽ സെർവിക്കൽ കാൻസറായിരിക്കും. ഇവയിൽ രോഗമുക്തിയുടെ നിരക്ക് വളരെ കൂടുതലാണ്. ഗൗരവമായ അസുഖമാണെങ്കിലും കൃത്യമായ നിർണയവും ചികിത്സയും രോഗമുക്തി എളുപ്പമാക്കും.
  2. പുരുഷന്മാരിൽ ഓറൽ, ലങ് കാൻസറുകളാണ് പൊതുവേ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് ചികിത്സിക്കാൻ ബുദ്ധിമുട്ടേറിയതും അപകടമേറിയതുമാണ്.. പ്രത്യേകിച്ച് അഡ്വാൻസ്ഡ് സ്റ്റേജിലാണെങ്കിൽ

'സ്ത്രീകളിലുണ്ടാകുന്ന സ്തനാർബുദം പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞാൽ അത് ശസ്ത്രക്രിയയുൾപ്പെടെയുള്ള ചികിത്സാ മാർഗങ്ങൾ കൊണ്ടും തെറാപ്പി കൊണ്ടും സുഖപ്പെടുത്താം. എന്നാൽ പുരുഷന്മാരിൽ ഉണ്ടാകുന്ന ഓറൽ, ശ്വാസകോശ സംബന്ധമായ കാൻസറുകൾക്ക് മരണനിരക്ക് കൂടുതലാണ്, പ്രത്യേകിച്ച് കണ്ടത്താൻ വൈകിയാൽ' രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഓംഗോളജി വിഭാഗം സീനിയർ കൺസൾട്ടെന്റായ ഡോ വിനീത് തൽവാർ പറയുന്നു.

എന്തുകൊണ്ടാണ് കാൻസർ മൂലം പുരുഷന്മാരുടെ മരണനിരക്ക് കൂടുന്നത്?

  1. ഓറൽ, ശ്വാസകോശ സംബന്ധമായ കാൻസറുകൾ ആദ്യനാളുകളിലെ തിരിച്ചറിയപ്പെടുന്നില്ല.
  2. നിരന്തരം ഉണ്ടാകുക ചുമ, വായിലെ പുണ്ണുകൾ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ പലപ്പോഴും കണ്ടില്ലെന്ന് നടിക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖങ്ങളുടെ ലക്ഷണമായി കരുതും.
  3. ചികിത്സ തേടുമ്പോഴേക്കും ഏറ്റവും ഗുരുതരമായ സ്റ്റേജിലേക്ക് എത്തിയിട്ടുണ്ടാകും

അതേസമയം സ്ത്രീകൾ അവരിലുണ്ടാകുന്ന മാറ്റങ്ങൾ പെട്ടെന്ന് തന്നെ മനസിലാക്കി, മതിയായ ചികിത്സ കൃത്യമായി തന്നെ തേടും.

Content Highlights: Why more men die due to cancer than women in India?

dot image
To advertise here,contact us
dot image