ചാമ്പ്യൻസ് ലീഗിലും ബാഴ്‌സയുടെ ഗോളടി മേളം; ഗലാറ്റസരായിയെ തകർത്തത് 4-1 ന്

ചാമ്പ്യൻസ് ലീഗിൽ ഗലാറ്റസരായിയെ തകർത്തെറിഞ്ഞ് ബാഴ്സലോണ

ചാമ്പ്യൻസ് ലീഗിലും ബാഴ്‌സയുടെ ഗോളടി മേളം; ഗലാറ്റസരായിയെ തകർത്തത് 4-1 ന്
dot image

ചാമ്പ്യൻസ് ലീഗിൽ ഗലാറ്റസരായിയെ തകർത്തെറിഞ്ഞ് ബാഴ്സലോണ. രണ്ടാം പകുതിയില ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ മിന്നും വിജയം സ്വന്തമാക്കി.

​

മത്സരത്തിന്റെ 28-ാം മിനിറ്റിൽ ബാത്രാക്കോവിലൂടെ ഗലാറ്റസറെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ കാൻസെലോയിലൂടെ ബാഴ്സലോണ സമനില പിടിച്ചു.

​തുടർന്ന് രണ്ടാം പകുതിയിൽ കളം നിറഞ്ഞാടിയ ബാഴ്സലോണയ്ക്കായി 50-ാം മിനിറ്റിൽ ലോപസും 53-ാം മിനിറ്റിൽ ഗോർഡനും 65-ാം മിനിറ്റിൽ അഡെയെമിയും ലക്ഷ്യം കണ്ടതോടെ കാറ്റലൻ പടയുടെ ആധികാരിക വിജയം പൂർത്തിയായി. രണ്ട് അസിസ്റ്റൊടെ ഗംഭീര പ്രകടനമാണ് യമാൽ കാഴ്ചവച്ചത്.

content highlights:

dot image
To advertise here,contact us
dot image