കൊച്ചി മാര്‍ക്കറ്റിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണം; പ്രതിയെ എൻഐഎ സംഘം ചോദ്യം ചെയ്തു

ബോസെന്ന് വിളിക്കുന്ന ആളുടെ നിർദേശപ്രകാരമാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

കൊച്ചി മാര്‍ക്കറ്റിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണം; പ്രതിയെ എൻഐഎ സംഘം ചോദ്യം ചെയ്തു
dot image

കൊച്ചി: കൊച്ചി മാര്‍ക്കറ്റിലെ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതി പുത്തന്‍ കുരിശ് സ്വദേശി എബിൻ പോളിനെ എൻഐഎ സംഘം ചോദ്യം ചെയ്തു. ആക്രമണത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. ബോസെന്ന് വിളിക്കുന്ന ആളുടെ നിർദേശപ്രകാരമാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്രിപ്റ്റോ കറൻസി വഴിയായിരുന്നു ഇടപാടുകൾ. കേസിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിനോട് ലഭിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എറണാകുളം മാര്‍ക്കറ്റിനുള്ളിലെ സിനഗോഗിനു മുന്‍വശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ നഴ്‌സറിയുടെ ബാനറുകളും ഫ്ലെക്സുകളും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിനഗോഗിന് പൊലീസ് സംരക്ഷണമുണ്ട്. എന്നാല്‍ തീകൊളുത്തിയത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്ക് മുന്നിലെ നഴ്‌സറിയിലേക്ക് പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് തീ എറിഞ്ഞ് നഴ്‌സറി കത്തിക്കുകയുമായിരുന്നു. ഇക്കാര്യങ്ങള്‍ ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു അജ്ഞാത ടെലഗ്രാം അക്കൗണ്ടില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചത് എന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചു. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒട്ടേറെ രാസലഹരിയും പിടിച്ചെടുത്തിരുന്നു.

Content Highlights: nia questions abin paul in kochi market synagogue incident

dot image
To advertise here,contact us
dot image