രോഹിത് ശര്‍മ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകും?

അടുത്ത സീസണില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

രോഹിത് ശര്‍മ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകും?
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി മൈതാനത്തിറങ്ങിയേക്കും. വരാനിരിക്കുന്ന ഐപിഎല്‍ 2027 സീസണില്‍ അദ്ദേഹത്തിന് ക്യാപ്റ്റന്‍സി ചുമതല തിരികെ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിന് 5 ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച നായകനാണ് 'ഹിറ്റ്മാന്‍' എന്നറിയപ്പെടുന്ന രോഹിത് ശര്‍മ. 2013 മുതല്‍ 2023 വരെ അദ്ദേഹം മുംബൈയെ വിജയകരമായി നയിച്ചു. അതിനുശേഷമുള്ള അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചത്.

വിവിധ റിപ്പോര്‍ട്ട് പ്രകാരം, ഹാര്‍ദിക്കിന് കീഴില്‍ മൂന്ന് നിരാശാജനകമായ സീസണുകള്‍ക്ക് ശേഷം പരിചയസമ്പന്നനായ രോഹിത് ശര്‍മയെ വീണ്ടും നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് ഒരുങ്ങുകയാണ്.

എന്നാല്‍, നിലവില്‍ രോഹിതിന് 39 വയസ്സുണ്ടെന്നും അടുത്ത ഐപിഎല്‍ ആകുമ്പോഴേക്കും അദ്ദേഹത്തിന് 40 വയസ്സ് തികയുമെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ രോഹിതിനെ വീണ്ടും ക്യാപ്റ്റനാക്കിയാല്‍ എത്ര കാലത്തേക്ക് നായകസ്ഥാനത്ത് തുടരുമെന്നതും, അദ്ദേഹത്തിന് ശേഷമുള്ള അടുത്ത ക്യാപ്റ്റനായി ആരെ വളര്‍ത്തിയെടുക്കുമെന്നതും മുംബൈ ഇന്ത്യന്‍സിന് വലിയ ചോദ്യചിഹ്നമാണ്.

content highlights: Will Rohit Sharma Return as Mumbai Indians Captain?

dot image
To advertise here,contact us
dot image