

2026 ലെ ആഗോള പാസ്‌പോർട്ട് മൊബിലിറ്റി റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി യുഎഇ വീണ്ടും ഒന്നാമതെത്തി. സാമ്പത്തിക ഉപദേശക സ്ഥാപനമായ ആർട്ടൺ ക്യാപിറ്റൽ പുറത്തുവിട്ട ഏറ്റവും പുതിയ പാസ്‌പോർട്ട് സൂചിക പ്രകാരമാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ആഗോള തലത്തിൽ യാത്രാ സ്വാതന്ത്ര്യത്തിൽ യുഎഇ തങ്ങളുടെ ആധിപത്യം തുടരുകയാണ്.
പുതിയ റാങ്കിംഗ് പ്രകാരം മുൻകൂട്ടി വിസയെടുക്കാതെ തന്നെ യുഎഇ പൗരന്മാർക്ക് ലോകത്താകമാനമുള്ള 182 രാജ്യങ്ങളിലേക്ക് പ്രവേശനം സാധ്യമാകും. വിസ ഓൺ അറൈവൽ, ഇ-വിസ, വിസ രഹിത യാത്ര തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടെയാണ് ഈ നേട്ടം. നയതന്ത്ര തലത്തിലുള്ള യു.എ.ഇയുടെ മികച്ച ബന്ധങ്ങളും ആഗോള സുരക്ഷാ മാനദണ്ഡങ്ങളുമാണ് പാസ്‌പോർട്ടിന്റെ മൂല്യം ഉയർത്താൻ സഹായിച്ചത്.
പട്ടികയിൽ 175 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി സിംഗപ്പൂരും മലേഷ്യയും രണ്ടാം സ്ഥാനം പങ്കിട്ടു. 174 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രാസൗകര്യമുള്ള സ്പെയിൻ ആണ് മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം, പ്രമുഖ ലോകശക്തികളായ യുകെ ഏഴാം സ്ഥാനത്തും യുഎസ് പത്താം സ്ഥാനത്തുമാണ് എത്തിയത്.
Content Highlights: The UAE passport has retained first place in the 2026 Arton Capital Passport Index, giving Emirati citizens access to 182 destinations through visa-free travel and other simplified entry arrangements.