

അർജന്റീന ദേശീയ ടീമിലെ 21 വർഷത്തെ കരിയർ അവസാനിപ്പിച്ചെങ്കിലും ഇന്റർ മയാമിക്കായി കളത്തിൽ തകർപ്പൻ പ്രകടനവുമായി ലയണൽ മെസ്സി. ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിന് നാല് ദിവസത്തിന് ശേഷം 90 മിനിറ്റും കളത്തിലിറങ്ങിയ മെസ്സി ഇന്റർ മയാമിക്കായി ഇരട്ട ഗോളുകളുമായി തിളങ്ങി.
ലൂയിസ് സുവാരസും ഇരട്ട ഗോൾ നേടിയതോടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മയാമി ഡി.സി. യുണൈറ്റഡിനെ തകർത്തു. അഞ്ചു മത്സരങ്ങൾക്കു ശേഷമാണ് ഇന്റർ മയാമി വിജയവഴിയിൽ തിരിച്ചെത്തുന്നത്. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ മെസ്സി ഈ സീസണിലെ തന്റെ ഗോൾ നേട്ടം 23 ആയി ഉയർത്തി.
content highlights : messi retires from argentina shines for inter miami