വൊസീന്യ ഇന്ത്യയിലേക്ക്; ഐഎസ്എലില്‍ കളിക്കാന്‍ താത്പര്യം

കഴിഞ്ഞ ലോകകപ്പില്‍ കേപ് വെര്‍ദെയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്

വൊസീന്യ ഇന്ത്യയിലേക്ക്; ഐഎസ്എലില്‍ കളിക്കാന്‍ താത്പര്യം
dot image

കഴിഞ്ഞ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രദ്ധേയനായ കേപ് വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീന്യ ഡിസംബറില്‍ ഇന്ത്യയിലെത്തും. സ്‌പോര്‍ട്‌സ് പ്രൊമോട്ടറായ ശതദ്രു ദത്തയാണ് താരത്തെ എത്തിക്കാന്‍ ഒരുങ്ങുന്നത്. താരത്തെ കണ്ടതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

നാല്‍പ്പതുകാരനായ വൊസീന്യ ഇപ്പോള്‍ ചിലിയിലെ കോളോ കോളോ ക്ലബ്ബിന്റെ താരമാണ്. അവിടെയെത്തി അദ്ദേഹത്തെ കണ്ടശേഷമാണ് ഇന്ത്യാസന്ദര്‍ശനം ശതദ്രു സ്ഥിരീകരിച്ചത്. ചിലിയന്‍ താരം അര്‍തുറോ വിദാലും വൊസീന്യയ്ക്കൊപ്പമുണ്ടായിരുന്നു. വിദാല്‍ എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം, അവസരംവന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് വൊസീന്യ അറിയിച്ചതായി ശതദ്രു ദത്ത പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് നല്‍കാന്‍ വൊസീന്യ ജേഴ്‌സി ഒപ്പിട്ട് നല്‍കിയതായും ശതദ്രു പറഞ്ഞു.

പെലെ, എമിലിയാനോ മാര്‍ട്ടിനെസ്, ലയണല്‍ മെസ്സി തുടങ്ങിയവരെ കൊല്‍ക്കത്തയിലെത്തിക്കാന്‍ മുന്‍കൈയെടുത്തയാളാണ് ശതദ്രു. എന്നാല്‍, മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ ശതദ്രു അറസ്റ്റിലുമായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പ്രമുഖ താരത്തെ ഇന്ത്യയിലെത്തിക്കാന്‍ അദ്ദേഹം ശ്രമം തുടരുന്നത്.

content highlights: Vozinha Headed for India? Cape Verde Goalkeeper Expresses Interest to Play in ISL

dot image
To advertise here,contact us
dot image