സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് പഴങ്കഥ; ചരിത്രം കുറിച്ച് ജോ റൂട്ട്!

ഏറ്റവുമധികം അന്താരാഷ്ട ടെസ്‌റ്റ്‌ അര്‍ധസെഞ്ച്വറികളുടെ റെക്കോര്‍ഡാണ്‌ റൂട്ട്‌ തിരുത്തിയത്‌.

സച്ചിന്റെ ടെസ്റ്റ് റെക്കോർഡ് പഴങ്കഥ; ചരിത്രം കുറിച്ച് ജോ റൂട്ട്!
dot image

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡ്‌ മറികടന്ന്‌ ഇംഗ്ലണ്ട്‌ നായകന്‍ ജോ റൂട്ട്‌. ഏറ്റവുമധികം അന്താരാഷ്ട ടെസ്‌റ്റ്‌ അര്‍ധസെഞ്ച്വറികളുടെ റെക്കോര്‍ഡാണ്‌ റൂട്ട്‌ തിരുത്തിയത്‌.

പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ അർധ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഇത്.റൂട്ട്‌ പുറത്താകാതെ 62 റണ്‍സെടുത്തു. ഇതോടെ, റൂട്ടിന്‌ ടെസ്‌റ്റില്‍ 69 അര്‍ധസെഞ്ച്വറികളായി. 68 അര്‍ധസെഞ്ച്വറികളോടെ സച്ചിന്‍ രണ്ടാം സ്ഥാനത്തായി.

വെസ്‌റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ശിവനാരായന്‍ ചന്ദര്‍പോളാണ്‌ മൂന്നാം സ്ഥാനത്ത്‌. 66 അര്‍ധസെഞ്ച്വറിയാണ് ചന്ദര്‍പോളിനുള്ളത്. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ബോര്‍ഡറും ഇന്ത്യയുടെ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ഇതിഹാസം രാഹുല്‍ ദ്രാവിഡും 63 അര്‍ധസെഞ്ച്വറികളുമായി തൊട്ടുപിറകിലുണ്ട്‌. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ്‌ 62 അര്‍ധസെഞ്ച്വറികള്‍ ടെസ്‌റ്റില്‍ നേടിയിട്ടുണ്ട്‌.

മത്സരത്തിൽ 130 റണ്‍സ്‌ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട്‌ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ജയിച്ചു കയറി. 62 റണ്‍സെടുത്ത റൂട്ടിനൊപ്പം ജോര്‍ദന്‍ കോക്‌സും (59) പുറത്താകാതെ നിന്നു. ടെസ്‌റ്റ്‌ പരമ്പര 3-0ന്‌ ഇംഗ്ലണ്ട്‌ തൂത്തുവാരുകയും ചെയ്‌തു.

content highlights: joe root breaks sachin tendulkar test fifty record

dot image
To advertise here,contact us
dot image