

ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. ടൂർണമെന്റിലെ താരമായി റോഡ്രിയെ തിരഞ്ഞെടുത്തു. സ്‌പെയിനിന്റെ കുതിപ്പിന് മധ്യനിരയിൽ മിന്നും പ്രകടനം നടത്തിയ താരമാണ് റോഡ്രി.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്‌പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോണിന്. ടൂർണമെന്റിൽ ആകെ ഒരു ഗോൾ ഒരു ഗോൾ മാത്രമാണ് സ്‌പെയിൻ വഴങ്ങിയത്.
അതേസമയം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഇത്തവണയും എംബാപെ സ്വന്തമാക്കി. പത്ത് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്.
content highlights: spain-players-sweep-fifa-world-cup-2026-awards-rodri-simon-cubarsi