

ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ പോരാട്ടത്തിൽ നോർവേ തോറ്റതിന് പിന്നാലെ നോർവേ താരം അലക്സാണ്ടർ സോർലോത്തിന് നേരെ സൈബർ ആക്രമണം. ഹാളണ്ടിന് പാസ് നൽകാതെ ഗോളടിക്കാൻ ശ്രമിച്ച് അവസരം പാഴാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മത്സരത്തിൽ നോർവേ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു ഒരു തുറന്ന അവസരം ലഭിച്ചത്. ഹാളണ്ടിന് പാസ് നൽകിയാൽ ഗോളാകുന്ന സാഹചര്യം ഉണ്ടായിട്ടും സോർലോത്ത് ഡിഫൻഡറെ ഡ്രിബിൾ ചെയ്തു മുന്നേറി ഒറ്റക്ക് ഗോൾ നേടാനാണ് ശ്രമിച്ചത്. എന്നാൽ ഇംഗ്ലണ്ട് ഡിഫൻഡർ അത് തടുത്തു. ആ സമയത്ത് ഹാളണ്ടിന്റെ മുഖത്ത് നിരാശയും കാണാമായിരുന്നു.
ഫുട്ബോളിൽ പതിവ് സാഹചര്യമാണ് സോർലോത്തിൻ്റെ പാസ് നൽകാതെയുള്ള ഷോട്ട് എന്ന് വിശദീകരിച്ച്, സഹതാരത്തിന് പിന്തുണയുമായി ഹാലണ്ട് രംഗത്തെത്തി. കൂടാതെ സോർലോത്തിൻ പിന്തുണയുമായി നോർവേ ക്യാപ്റ്റനും ആഴ്‌സനൽ താരവുമായ മാർട്ടിൻ ഒഡേഗാർഡ് രംഗത്തെത്തിയിരുന്നു.
സോർലോത്തിനെ കുറ്റപ്പെടുത്താൻ താൻ അനുവദിക്കില്ലെന്നും, എല്ലാവരും അവസാന അവസരങ്ങൾ മാത്രമേ ഓർമ്മിക്കാറുള്ളൂ ടീമിന് വേണ്ടി ടൂര്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സോർലോത്ത് എന്നും ഒഡേഗാർഡ് പറഞ്ഞു.
content highlights: erling-haaland-defends-alexander-sorloth-against-cyber-attacks