

ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്കും റഫറിക്കുമെതിരെ സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ.
3 -1 ന് അർജന്റീന ജയിച്ചെങ്കിലും മത്സരത്തിൽ വഴിത്തിരിവായത് എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോവുന്നതാണ്. ശേഷം പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്.
ഇത്തരത്തിൽ തങ്ങൾ പുറത്തായതിൽ വേദനയുണ്ടെന്നും അതൊരു നിരുപദ്രവകരമായ ഫൗൾ ആണെന്നും, റഫറിയാൻ തെറ്റായ തീരുമാനമെടുത്തതെന്നും മുറാത്ത് യാക്കിൻ പറയുന്നു.
'പൂർണമായും ഒരു നിയമം കാരണം ഞങ്ങൾ ശിക്ഷിക്കപ്പെടുകയാണുണ്ടായത്. ഞങ്ങൾ ഈ രീതിയിൽ പുറത്തായതിൽ വളരെ വേദനയുണ്ട്. ഇന്ന് ഞങ്ങളിതല്ല അർഹിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ അഭിപ്രായത്തിൽ, എന്റെ കുട്ടികളാണ് യഥാർത്ഥ ഹീറോകൾ. അവർ പൂർണമനസ്സോടെയും അഭിനിവേശത്തോടെയും പോരാടി' മുറാത്ത് യാക്കിൻ പറയുന്നു.
ക്വാർട്ടർ ഫൈനലിൽ ജയിച്ച അർജന്റീനയ്ക്ക് ഇനി ഇംഗ്ലണ്ട് സെമിയിൽ എതിരാളി. മറ്റൊരു സെമി പോരാട്ടത്തിൽ സ്പെയിൻ ഫ്രാൻസിനെ നേരിടും.
content highlights: switzerland coach murat yakin criticizes rules after loss to argentina