ലോകകപ്പിൽ നിന്ന് പുറത്തായി; പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ് റോബര്‍ട്ടോ മാര്‍ട്ടിനസ്

ലോകകപ്പിൽ പ്രീ-ക്വാർട്ടറിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ ടൂർണമെന്റിൽ നിന്ന് പുറത്തതായതോടെ തന്റെ രാജി പ്രഖ്യാപിച്ച് പോർച്ചുഗലിന്റെ പരിശീലകൻ റോബര്‍ട്ടോ മാര്‍ട്ടിനസ്

ലോകകപ്പിൽ നിന്ന് പുറത്തായി; പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ് റോബര്‍ട്ടോ മാര്‍ട്ടിനസ്
dot image

ലോകകപ്പിൽ പ്രീ-ക്വാർട്ടറിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ ടൂർണമെന്റിൽ നിന്ന് പുറത്തതായതോടെ തന്റെ രാജി പ്രഖ്യാപിച്ച് പോർച്ചുഗലിന്റെ പരിശീലകൻ റോബര്‍ട്ടോ മാര്‍ട്ടിനസ്. ലോകകിരീടം സ്വന്താമാക്കണം എന്ന ലക്ഷ്യത്തോടെയാണ് ടീമിനൊപ്പം ചേർന്നതെന്നും എന്നാൽ ആ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇനി ഇവിടെ തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

'പോർച്ചുഗലിന് പുതിയ നേതൃത്വവും ശബ്‌ദവും ആവശ്യമാണ്. ലോകകിരീടം ചൂടാനാകാത്തതിനാലാണ് ഞാൻ പരിശീലക സ്ഥാനം ഒഴിയുന്നത്. മുൻകൂട്ടി നിശ്ചയിച്ച തീരുമാനം അല്ല. മൂന്നര വർഷത്തോളം ഈ ടീമിനെ പരിശീലിപ്പിക്കാൻ എനിക്ക് സാധിച്ചു. അത് എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു', മാര്‍ട്ടിനസ് മനസുതുറന്നു.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിനോട് പോർച്ചുഗൽ മുട്ടുമടക്കിയത്. ഇതോടെ സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത് തന്റെ അവസാന ലോകകപ്പാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content highlight: Roberto Martinez resigns as coach after World Cup exit

dot image
To advertise here,contact us
dot image