എംബാപ്പെയ്ക്ക് എതിരായ വംശീയാധിക്ഷേപം; കടുത്ത ഭാഷയിൽ പ്രതികരിച്ച് താരം

2026 ഫിഫ ലോകകപ്പിൽ പാരഗ്വായ്ക്കെതിരായ പ്രീ-ക്വാർട്ടറിൽ വിജയിച്ചതിന് പിന്നാലെ ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് എതിരെ വംശീയ അധിക്ഷേപം നടന്നിരുന്നു

എംബാപ്പെയ്ക്ക് എതിരായ വംശീയാധിക്ഷേപം; കടുത്ത ഭാഷയിൽ പ്രതികരിച്ച് താരം
dot image

2026 ഫിഫ ലോകകപ്പിൽ പാരഗ്വായ്ക്കെതിരായ പ്രീ-ക്വാർട്ടറിൽ വിജയിച്ചതിന് പിന്നാലെ ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് എതിരെ വംശീയ അധിക്ഷേപം നടന്നിരുന്നു. പിന്നാലെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് താരം. പോരാട്ടത്തിന് ശേഷം പാരഗ്വായ് സെനറ്ററായ സെലെസ്റ്റെ അമറില്ല സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ ആയിരുന്നു താരം രംഗത്തെത്തിയത്.

'സെലെസ്റ്റെ അമറില്ല, നിങ്ങൾ നികൃഷ്ടയായ സ്ത്രീയാണ്, നിങ്ങൾ വഹിക്കുന്ന സ്ഥാനത്തിന് ഒട്ടും ചേരുന്നതല്ല നിങ്ങളുടെ ഈ പെരുമാറ്റം. നിങ്ങളുടെ ഈ പെരുമാറ്റം നിങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായയാണ് ഇല്ലാതാക്കുന്നത്. ഇത്തരം പരാമർശങ്ങൾ രാജ്യത്തെ താരങ്ങളെ അപമാനിക്കുന്നു', എംബാപ്പെ രൂക്ഷഭാഷയിൽ പ്രതികരിച്ചു.

സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ പരാതി നൽകുമെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ അതീവഗൗരവമായി കാണുന്ന ഫെഡറേഷൻ ഈ പരാമര്ശത്തെ തങ്ങളുടെ രാജ്യത്തിനെ അഭാമാനിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞുവച്ചു.

Content highlight: Kylian Mbappe responds strongly to racist abuse

dot image
To advertise here,contact us
dot image