റൊണാൾഡോയും യമാലും നേർക്കുനേർ; സ്പെയിൻ - പോർച്ചുഗൽ പോരാട്ടം അർധരാത്രി 12:30 ന്

ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് പോർച്ചുഗലും സ്പെയിനും ഇന്ന് നേർക്കുനേർ. അർധരാത്രി 12:30 നാണ് മത്സരം അരങ്ങേറുന്നത്

റൊണാൾഡോയും യമാലും നേർക്കുനേർ; സ്പെയിൻ - പോർച്ചുഗൽ പോരാട്ടം അർധരാത്രി 12:30 ന്
dot image

ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് പോർച്ചുഗലും സ്പെയിനും ഇന്ന് നേർക്കുനേർ. അർധരാത്രി 12:30 നാണ് മത്സരം അരങ്ങേറുന്നത്. ശക്തരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ തീപാറുന്ന പോരാട്ടം തന്നെയാകും ഇരുടീമുകളുടെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഉപരി ഇരുടീമുകളുടെയും ഗോൾ അടി യന്ത്രങ്ങളായ 41 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും 18 വയസുകാരനായ ലാമിൻ യമാലും നേർക്കുനേർ വരുമ്പോൾ മത്സരഫലം എന്താകുമെന്നും ആരാധകർ ഉറ്റുനോക്കുന്നു.

ഗ്രൂപ്പ് കെയിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയായിരുന്നു പോർച്ചുഗൽ റൗണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടിയത്. അവിടെ നിന്ന് റൗണ്ട് ഓഫ് 32 ൽ ക്രൊയേഷ്യക്കെതിരെ നാടകീയ ജയവും സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അന്ന് പറങ്കിപ്പട ക്രൊയേഷ്യയെ തകർത്തത്. നിശ്ചിത സമയവും കഴിഞ്ഞ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആയിരുന്നു ഗോൺസാലോ റാമോസ് വിജയഗോൾ നേടി ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്.

അതേസമയം, രണ്ട് ജയവും ഒരു സമനിലയുമായാണ് സ്പെയിനിന്റെ വരവ്. റൗണ്ട് ഓഫ് 32 ൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. സ്പെയിനിന്റെ ലാമിൻ യമാലിലേക്കാണ് ആരാധകരുടെ കണ്ണുകൾ. തന്റെ ആദ്യ ലോകകപ്പ് കളിക്കുന്ന താരം ഇതിനോടകം തന്നെ ലോകകപ്പിലെ ആദ്യ ഗോളും നേടി കഴിഞ്ഞു.

Content highlight: FIFA World Cup 2026 Spain vs Portugal Ronaldo Yamal face off

dot image
To advertise here,contact us
dot image