സ്വര്‍ണവില: UAEയിലും നേരിയ ആശ്വാസം; വില കുറഞ്ഞു

ജൂണ്‍ അവസാനം കുറഞ്ഞ സ്വര്‍ണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധനവാണുള്ളത്

സ്വര്‍ണവില: UAEയിലും നേരിയ ആശ്വാസം; വില കുറഞ്ഞു
dot image

യുഎഇയിലും സ്വര്‍ണവിലയില്‍ നേരിയ കുറവ്. 24 കാരറ്റ് ഇനത്തിന് ഗ്രാമിന് 501 ദിര്‍ഹമാണ് ഇന്നത്തെ വില. ഇന്നലെ 503 ദിര്‍ഹമായിരുന്നു വില. 22 കാരറ്റ് ഇനത്തിന് ഗ്രാമിന് 464 ദിര്‍ഹമായും കുറഞ്ഞു. ഇതേ ഇനത്തില്‍ ഞായറാഴ്ച 466 ദിര്‍ഹമായിരുന്നു വില. എന്നാല്‍ ജൂണ്‍ അവസാനം കുറഞ്ഞ സ്വര്‍ണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവിലയില്‍ വര്‍ധനവാണുള്ളത്.

ജൂണ്‍ 30ന് 24 കാരറ്റ് സ്വര്‍ണത്തിന് 485.25 ദിര്‍ഹവും ജൂണ്‍ 29ന് 485.75 ദിര്‍ഹവുമായിരുന്നു വില. ജൂലൈയോടെ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാകുകയായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്ന് വിലയില്‍ നേരിയ കുറവ് കാണുന്നത്. ജൂണ്‍ മാസം ആദ്യ പകുതിയില്‍ ദുബായിയില്‍ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ജൂണ്‍ 16ന് 522.25 ദിര്‍ഹം വരെ എത്തിയ സ്വര്‍ണവില ജൂണ്‍ 25ഓടെ 486 ദിര്‍ഹമായി കുറയുകയായിരുന്നു. ജൂണ്‍ 30ല്‍ അത് 485.5 ദിര്‍ഹമായി മാറുകയുമായിരുന്നു.

എന്നാല്‍ ജൂലൈ തുടക്കത്തില്‍ തന്നെ സ്വര്‍ണവില വര്‍ധിച്ച് തുടങ്ങിയിരുന്നു. ആഗോള സാമ്പത്തിക രംഗത്തെ പുതിയ മാറ്റങ്ങളാണ് സ്വര്‍ണവിലയിലും മാറ്റങ്ങളുണ്ടാക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4155 യുഎസ് ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. സ്വര്‍ണവില താഴുന്നത് പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാകും.

അതേസമയം കേരളത്തിലും ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ട്. 22 കാരറ്റ് സ്വര്‍ണം 1 ഗ്രാമിന് വെറും 10 രൂപയാണ് കുറഞ്ഞത്. 13440 രൂപയാണ് വിപണിവില. ഒരു പവന് 80 രൂപ മാത്രം കുറഞ്ഞ് 1,07,520 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വര്‍ണത്തിനും നേരിയ വിലക്കുറവ് മാത്രമാണ് ഉള്ളത്. ഗ്രാമിന് 11 രൂപ കുറഞ്ഞ് 14,662 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. പവന് 88 രൂപ കുറഞ്ഞ് 1,17,296 രൂപയുമായി.

Content Highlights: Gold prices have registered a slight decline across the Gulf today, with 24-karat gold priced at AED 501 per gram, offering some relief to buyers

dot image
To advertise here,contact us
dot image