ഏഴടിച്ച് മെസിയും എംബാപ്പെയും ഹാളണ്ടും; വിട്ടുകൊടുക്കാതെ കെയ്ൻ; ഗോൾഡൻ ബൂട്ട് പോരാട്ടം മുറുകുന്നു

ലോകകപ്പ് ആവേശം കൂടുതൽ മുറുകുമ്പോൾ മുറുകി ഗോള്‍ഡൻ ബൂട്ട് പോരാട്ടവും.

ഏഴടിച്ച് മെസിയും എംബാപ്പെയും ഹാളണ്ടും; വിട്ടുകൊടുക്കാതെ കെയ്ൻ; ഗോൾഡൻ ബൂട്ട് പോരാട്ടം മുറുകുന്നു
dot image

ലോകകപ്പ് ആവേശം കൂടുതൽ മുറുകുമ്പോൾ മുറുകി ഗോള്‍ഡൻ ബൂട്ട് പോരാട്ടവും. ഏഴ് ഗോള്‍ വിതമടിച്ച ഫ്രാന്‍സ് നായകൻ കിലിയന്‍ എംബാപ്പെയും അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും നോർവെ സൂപ്പര്‍ താരം ഏര്‍ലിംഗ് ഹാലന്‍ഡും നിലവില്‍ ഒന്നാം സ്ഥാനത്താണ്.

ആറ് ഗോളടിച്ച് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ന്‍ തൊട്ടുപിന്നിലായി നാലാം സ്ഥാനത്തുണ്ട്. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി വലയിലെത്തിച്ചാണ് കെയ്ൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ടോപ് ഫോറിലെത്തിയത്.

നിലവിൽ ഏഴ് ഗോളടിച്ചവരുടെ കൂട്ടത്തിൽ കെയ്‌ലിയൻ എംബാപ്പെക്കാണ് കൂടുതൽ സാധ്യത. ഏഴ് ഗോളിനോപ്പം രണ്ട് അസിസ്റ്റ് കൂടെയുള്ളതാണ് എംബാപ്പെയ്ക്ക് ഗുണമായത്.

Content highlights: fifa world-cup 2026 golden boot race update

dot image
To advertise here,contact us
dot image