

പ്രീ-ക്വാർട്ടർ പോരിൽ നോർവേയോട് 2 - 1 ന്റെ തോൽവി ഏറ്റുവാങ്ങി ബ്രസീൽ 2026 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായി. ഇനി അങ്കം ക്വാർട്ടറിൽ എന്ന വാർത്ത പ്രതീക്ഷിച്ചിരുന്ന ബ്രസീൽ ആരാധകർക്ക് തികച്ചും നിരാശ സമ്മാനിക്കുന്ന മത്സരഫലം കൂടിയായിരുന്നു അത്. എന്നാൽ, ഫുട്ബോൾ ലോകത്തെ ഒന്നടങ്കം വിഷമിപ്പിച്ച കാഴ്ച്ച മറ്റൊന്നായിരുന്നു. ടൂർണമെന്റിൽ നിന്ന് പുറത്തായത് ഉൾക്കൊള്ളാനാവാതെ കരയുന്ന നെയ്മറുടേത്.
സ്കോർ ബോർഡ് 2 - 1 ൽ നിൽക്കെ റഫറി ആ ലോങ്ങ് അടിക്കുകയും വിഷമം നിയന്ത്രിക്കാനാകാതെ നെയ്മർ മൈതാനത്ത് പൊട്ടിക്കരയുന്നത് തത്സമയ സംപ്രേക്ഷണത്തിലും പുറത്തുവന്ന വീഡിയോകളും വ്യക്തമായിരുന്നു. പിന്നീട് സഹതാരങ്ങൾ വന്ന് നെയ്മർ ആശ്വസിപ്പിക്കുകയും ചെയ്യുണ്ടായിരുന്നു. പിന്നാലെ നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപനവും നടത്തി.

ഹാളണ്ടിന്റെ കാലിൽ നിന്നായിരുന്നു നോർവേയുടെ രണ്ട് ഗോളുകളും പിറന്നിരുന്നത്. 79, 90 എന്നി മിനിറ്റുകളിലായിരുന്നു ആ രണ്ട് ഗോളുകൾ വന്നത്. നിശ്ചിത സമയവും കഴിഞ്ഞ ഇഞ്ചുറി ടൈമിൽ (90 + 10) പെനാൽറ്റിയിലൂടെ ആയിരുന്നു ബ്രസീലിന്റെ ആശ്വാസ ഗോൾ പിറന്നത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ആയിരുന്നു ആ ഗോൾ നേടിയത്. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഗോൾ ആയിരുന്നു അത്.
Content highlight: Emotional Neymar cries after match teammates comfort him