

ഇന്നലെ നടന്ന ബ്രസീൽ - നോർവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ തോറ്റിരുന്നു. പരാജയത്തിന് പിന്നാലെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി നഷ്ട്ടപ്പെടുത്തിയതിൽ വലിയാ വിമർശങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് ബ്രൂണോ ഗ്വിമറസിനെ കിക്കെടുക്കാൻ തിരഞ്ഞെടുത്തു എന്നതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീൽ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി.
'മത്സരങ്ങളിൽ പെനാൽറ്റി ലഭിക്കുമ്പോൾ ആരൊക്കെ കിക്കെടുക്കണെമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒന്നാമത് സൂപ്പർ താരം നിയമർ, രണ്ടാമതായി റാഫിഞ്ഞ എന്നിങ്ങനെ താരങ്ങൾടെ ഒരു പട്ടികയും തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്രൂണോ കിക്കെടുക്കാൻ എത്തിയത്. പെനാൽറ്റി ലഭിച്ചപ്പോൾ തങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു ആദ്യ രണ്ട് താരങ്ങളും കളിക്കളത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മൂന്നാമതുണ്ടായ ബ്രൂണോയെ കിക്കെടുക്കാൻ തിരഞ്ഞെടുത്തത്', ആഞ്ചലോട്ടി വ്യക്തമാക്കി. പരിശീലന സമയത്തതൊക്കെ അവനിൽ വലിയ ആത്മവിശ്വാസം കണ്ടിരുന്നെന്നും അതിനാൽ അവനിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനീഷ്യസ് ജൂനിയറിനെ പോലെ മികച്ച പരിചയസമ്പത്തുള്ള താരങ്ങൾ ആ സമയത്ത് മൈതാനത്ത് ഉണ്ടായിട്ടും ബ്രൂണോയെ തിരഞ്ഞെടുത്തതിൽ ആരധകർ വലിയ വിമർശനമാണ് ഉയർത്തുന്നത്. മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ആയിരുന്നു ബ്രസീലിന് ആ പെനാൽറ്റി ലഭിക്കുന്നത്. മത്സരം 2 - 1 ന് പരാജയപ്പെട്ടതോടെ ബ്രസീൽ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു.
Content highlight: Carlo Ancelotti explains why Bruno Guimaraes took penalty