ഞാനും പ്രവാസിയായിരുന്നു;പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും:പാറക്കൽ അബ്ദുള്ള

പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും പാറക്കല്‍ അബ്ദുള്ള

ഞാനും പ്രവാസിയായിരുന്നു;പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും:പാറക്കൽ അബ്ദുള്ള
dot image

പ്രവാസികളെ ചേര്‍ത്തുനിര്‍ത്തുമെന്ന് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. പ്രവാസി സമൂഹം കാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരങ്ങള്‍ കാണുമെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. വര്‍ഷങ്ങളോളം താന്‍ ഖത്തറില്‍ പ്രവാസിയായിരുന്നുവെന്നും അതുകൊണ്ട് പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും പാറക്കല്‍ അബ്ദുള്ള വ്യക്തമാക്കി.

പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലക്ക് അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎംസിസി ഖത്തര്‍ കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച സെലിബ്രേറ്റിംഗ് കുറ്റ്യാടി കള്‍ച്ചറല്‍ നൈറ്റില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും റിയാദ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് നടത്തിയ പരിപാടിയിലായിരുന്നു എംഎല്‍എ പങ്കെടുത്തത്. അല്‍ വക്രയിലെ പോഡാര്‍ പേള്‍ സ്‌കൂളിലാണ് പരിപാടി നടന്നത്. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ സഫാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെഎംസിസി ഖത്തര്‍ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എന്‍ പി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം താലകത്ത്, വൈസ് പ്രസിഡന്റ് റഹീം പാക്കഞ്ഞി, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ്എഎം ബഷീര്‍, സ്വാഗത സംഘം ചെയര്‍മാന്‍ അജ്മല്‍ നബീല്‍, ഇന്‍കാസ് പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Content Highlights: Kuttiady MLA Parakkal Abdulla said he would stand with the expatriate community and work to raise their long-pending concerns before the government to help find effective solutions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us