

ബ്രസീൽ ഇതിഹാസം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ ഫ്രഞ്ച് താരം മൈക്കിൾ ഒലീസേ. 2026 ഫിഫ ലോകകപ്പിൽ ഇതുവരെ അഞ്ച് അസിസ്റ്റുകൾ നേടിക്കൊണ്ട് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഒലീസേ. ഇപ്പോൾ പെലെയുടെ റെക്കോർഡിന് ഒപ്പമെത്താനുള്ള ഓട്ടത്തിലാണ് താരം.
നിലവിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന നേട്ടം പെലെയ്ക്ക് സ്വന്തമാണ്. ആറ് അസിസ്റ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 1970 ലോകകപ്പിലായിരുന്നു പെലെ ആ റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്. ഇപ്പോൾ അഞ്ച് ഗോളുകളുമായി ഒലീസേ തൊട്ടുപുറകിൽ ഉണ്ട്. ഒരു അസിസ്റ്റ് കൂടെ സ്വന്തമാക്കാനായാൽ ഒലീസേയ്ക്ക് പെലെയുടെ നേട്ടത്തിനൊപ്പം എത്താനാകും.
മറ്റ് മുൻനിര താരങ്ങളെ പോലെ തന്നെ മികച്ച പ്രകടനമാണ് ഒലീസേയും പുറത്തെടുക്കുന്നത്. എന്നാൽ, ഫ്രഞ്ച് പടയുടെ അപരാജിച്ച മുന്നേറ്റത്തിൽ കിലിയൻ എംബപ്പേയും ഡംബെലെയും ഏറെ പ്രശംസിക്കപ്പെടുമ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന താരമാണ് ഒലീസേ. ഒരുകാലത്ത് ഫ്രാൻസിന് മിഷേൽ പ്ലാറ്റിനിയും സിദാനുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് ഒലീസെ ഉണ്ടെന്ന് ട്രിക് വിയേര ഒലീസെയെ പ്രശംസിച്ചുകൊണ്ടും പറഞ്ഞിരുന്നു.
Content highlight: Michael Olise nears Peles historic WorldCup assist record