

2026 ഫിഫ ലോകകപ്പിൽ ആദ്യ പകുതിയിൽ ലീഡ് നേടി സ്പെയിൻ. ഓസ്ട്രിയയ്ക്ക് എതിരായ മത്സരത്തിൽ 36-ആം മിനിറ്റിൽ ആയിരുന്നു ആ ഗോൾ പിറന്നത്. സ്പെയിനിനായി ഒയർസബാലായിരുന്നു ഗോൾ അടിച്ചത്.
മത്സരത്തിൽ സ്പെയിൻ ആദ്യം ഒരു ഗോൾ അടിച്ചിരുന്നെങ്കിലും ഫൗൾ ചൂണ്ടിക്കാട്ടി റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. പിന്നീട് സ്പാനിഷ് സൂപ്പർ താരം ലാമിൻ യമലിലൂടെ ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രിയൻ ഗോൾ കീപ്പർ ആ വെടിയുണ്ടയെ തടുക്കുകയായിരുന്നു.
പതിനൊന്ന് ഷോട്ടുകളാണ് ആദ്യ പകുതിയിൽ സ്പാനിഷ് താരങ്ങളുടെ ബൂട്ടിൽ നിന്ന് പിറന്നിരുന്നത്. എന്നാൽ രണ്ട് ഷോട്ടുകൾ മാത്രമേ ഓസ്ട്രിയയ്ക്ക് അടിക്കാൻ ആയുള്ളൂ. സ്പെയിനിന്റെ 11 ൽ ഏഴ് ഷോട്ടുകളും ഷോട്ട് ഓൺ ടാർഗറ്റ് ആയിരുന്നു. ബോൾ പൊസഷനും പാസ്സുകളും എല്ലാം എടുത്ത് പരിശോധിച്ചാൽ ഓസ്ട്രിയയെക്കാൾ സ്പെയിൻ തന്നെയാണ് ഏറെ മുന്നിൽ. സ്പെയിനിന്റെ ജയം തന്നെയാണ് ആരാധകരുടെ പ്രവചനത്തിലൂടെയും കുറിക്കപ്പെടാൻ പോകുന്നത്. അട്ടിമറികൾ ഉണ്ടാകുമോ അതോ സ്പെയിൻ ജയം പിടിച്ചെടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
Content highlight: FIFA World Cup 2026 Spain leads at half time