'ഫ്രാൻസിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് കളിക്കാൻ അർജന്‍റീനയ്ക്ക് മാത്രമേ കഴിയൂ';കാരണം വ്യക്തമാക്കി ഗാരി നെവിൽ

ഈ ഫിഫ ലോകകപ്പിൽ തോൽവി എന്തെന്ന് അറിയാതെ കുതിക്കുകയാണ് 2018 ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ്

'ഫ്രാൻസിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് കളിക്കാൻ അർജന്‍റീനയ്ക്ക് മാത്രമേ കഴിയൂ';കാരണം വ്യക്തമാക്കി ഗാരി നെവിൽ
dot image

ഈ ഫിഫ ലോകകപ്പിൽ തോൽവി എന്തെന്ന് അറിയാതെ കുതിക്കുകയാണ് 2018 ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ്. ഇപ്പോൾ ഫ്രഞ്ച് പടയെ തളയ്ക്കാൻ ഒരേഒരു ടീമിന് മാത്രമേ സാധിക്കുകയുള്ളു എന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുൻ ഇതിഹാസ താരം ഗാരി നെവിൽ. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ നിലവിലെ ഫ്രാൻസ് ടീമിനെ തകർക്കാൻ അർജന്റീനയ്ക്ക് മാത്രേ കഴിയുകയുള്ളു. ഐടിവി സ്പോർട്സിനോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32 ലെ മത്സരത്തിലും ആധികാരിക ജയം സ്വന്തമാക്കിയാണ് ഫ്രാൻസ് റൗണ്ട് ഓഫ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. അർജന്റീനയുടെ തന്ത്രങ്ങളും കളിശൈലിയും ഒപ്പം താരങ്ങളുടെ മനക്കരുത്തും ആണ് അവരുടെ കറുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'നിലവിലെ ഫ്രാൻസിന്റെ ഫോം നോക്കുമ്പോൾ അവരെ തടയാൻ അർജന്റീനയ്ക്ക് മാത്രമേ കഴിയുകയുള്ളു. അവരുടെ കളിശൈലിയും വലിയ മത്സരങ്ങൾ കളിച്ചുള്ള പരിചയസമ്പത്തുമാണ് അതിന് കാരണം. ഫ്രാൻസിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് കളിക്കാൻ അർജന്‍റീനയ്ക്ക് മാത്രമേ കഴിയുകയുള്ളു. ഇതുവരെ അർജന്റീന ആകെ ഒരു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളു. ആ കണക്ക് അവരുടെ പ്രതിരോധക്കരുത്തിനെ വിളിച്ചുപറയുന്നതാണ്', ഗാരി നെവിൽ വ്യക്തമാക്കി.

Content highlight: Only Argentina can stand up to France says Gary Neville

dot image
To advertise here,contact us
dot image