ലോകകപ്പില്‍ ഫ്രാന്‍സിന്റെ കുതിപ്പ്; റെക്കോഡ് തിളക്കത്തില്‍ ദിദിയര്‍ ദെഷാം

ഫിഫ ലോകകപ്പില്‍ ഏറ്റവുമധികം ജയങ്ങളുള്ള പരിശീലകനെന്ന റെക്കോഡാണ് ദെഷാം സ്വന്തമാക്കിയത്

ലോകകപ്പില്‍ ഫ്രാന്‍സിന്റെ കുതിപ്പ്; റെക്കോഡ് തിളക്കത്തില്‍ ദിദിയര്‍ ദെഷാം
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ മുന്നേറ്റം കണ്ട് അത്ഭുത സ്തംബ്ധരായിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. തുടര്‍ച്ചയായ ജയങ്ങളോടെ ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നു. 2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സ് 2022 ലോകകപ്പില്‍ ഫൈനലിലെത്തുകയും ഇപ്പോള്‍ കിരീടത്തിലേക്കുള്ള വഴിയിലുമാണ്. കഴിഞ്ഞ ദിവസം സ്വീഡനെ എതിരില്ലാത്ത മൂന്നുഗോളിന് തോല്‍പ്പിച്ച ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തി.

അതേസമയം, കോച്ച് ദിദിയര്‍ ദെഷോം റെക്കോഡിന്റെ മാധുര്യത്തിലാണ്. ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കിയ കോച്ചെന്ന നേട്ടത്തിലാണ് അദ്ദേഹം എത്തിയത്. സ്വീഡനെതിരായ മത്സരത്തിലെ ഗംഭീര ജയത്തില്‍ റെക്കോഡ് നേട്ടവും തിളക്കമേറ്റും. ദെഷാമിന്റെ നേട്ടത്തെ ഫിഫ ഔദ്യോഗികമായി അറിയിച്ചു.

ഇതുവരെ 17 ജയങ്ങളാണ് ടീം സ്വന്തമാക്കിയത്. ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് സുവര്‍ണ നേട്ടം പിറന്നത്. ജര്‍മന്‍കോച്ചായ ഹെല്‍മറ്റ് ഷോണിന്റെ 16 മത്സരങ്ങളിലെ ജയമെന്ന റെക്കോഡാണ് അദ്ദേഹം തിരുത്തിയത്. ബ്രീസിലിന്റെ ലൂയിസ് ഫിലിപ് സ്‌കൊളാരി 15 ജയങ്ങളും മരിയോ സാഗല്ലോ 13 ജയത്തോടെയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ഫ്രാന്‍സിന് ഇനിയും ലോകകപ്പില്‍ മത്സരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ ദെഷാം റെക്കോഡ് നില വര്‍ധിപ്പിക്കുമെന്നുറപ്പാണ്. 22 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹം 17 ജയങ്ങള്‍ സ്വന്തമാക്കിയത്. തോറ്റത് ആകെ അഞ്ചുമത്സരങ്ങള്‍ മാത്രം. ഇതിനിടെ ഒരു ലോകകപ്പും ഒരു റണ്ണേഴ്‌സപ്പും കരസ്ഥമാക്കിയിട്ടുണ്ട് ദെഷാം. ഇക്കുറിയും ലോകകപ്പ് നേടാന്‍ സാധ്യതയേറെയുള്ള ടീമാണ് ഫ്രാന്‍സ്.

content highlights: France storms ahead in the World Cup; Didier Deschamps shines with a historic record

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us