'അര്‍ജന്‍റീന വമ്പൻ ടീം, പക്ഷെ ഒരു ഗോളിന് ഞങ്ങൾ ജയിക്കും'; കേപ് വെര്‍ദെ പ്രസിഡന്‍റ്

നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്.

'അര്‍ജന്‍റീന വമ്പൻ ടീം, പക്ഷെ ഒരു ഗോളിന് ഞങ്ങൾ ജയിക്കും'; കേപ് വെര്‍ദെ പ്രസിഡന്‍റ്
dot image

ലോകകപ്പിന്‍റെ നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്.

മെസി നായകനായ അര്‍ജന്‍റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കേപ് വെര്‍ദെ പരാജയപ്പെടുത്തുമെന്നാണ് നെവെസ് അവകാശപ്പെടുന്നത്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പ്രവചനം നെവെസ് നടത്തിയത്.

ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് ഈ ആഫ്രിക്കൻ രാജ്യം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

അർജന്‍റീനയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും തന്‍റെ ടീമിന് അതൊരു തോല്‍വിയല്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഫലം എന്തായാലും, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ ഞങ്ങൾ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങുമെന്ന് നെവെസ് പറഞ്ഞു. ഞങ്ങൾക്ക് അസാധ്യമായി ഒന്നുമില്ല എന്നായിരുന്നു കേപ് വെർദെ പരിശീലകൻ പെഡ്രോ ലെയ്റ്റാവോ ബ്രിട്ടോയുടെയും പ്രതികരണം.

Content highlights: argentina vs cape verde world cup 2026

dot image
To advertise here,contact us
dot image