'അടുത്ത ലോകകപ്പില്‍ വീണ്ടും ശ്രമിക്കുക'; ബ്രസീൽ തോൽക്കുമെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ധനെ ട്രോളി നെയ്മര്‍

ടൂര്‍ണമെന്റിലെ അട്ടിമറി വിജയം ജപ്പാന്‍ നേടുമെന്ന് പ്രവചിച്ചതാണ് നെയ്മറിനെ ചൊടിപ്പിച്ചത്.

'അടുത്ത ലോകകപ്പില്‍ വീണ്ടും ശ്രമിക്കുക'; ബ്രസീൽ തോൽക്കുമെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ധനെ ട്രോളി നെയ്മര്‍
dot image

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നതിന് പിന്നാലെ ജര്‍മ്മന്‍ സാമ്പത്തിക വിദഗ്ധന്‍ ജോവാക്കിം ക്ലെമെന്റിനെ കളിയാക്കി സൂപ്പർ താരം നെയ്മർ ജൂനിയർ. ടൂര്‍ണമെന്റിലെ അട്ടിമറി വിജയം ജപ്പാന്‍ നേടുമെന്ന് പ്രവചിച്ചതാണ് നെയ്മറിനെ ചൊടിപ്പിച്ചത്.

ബ്രസീല്‍-ജപ്പാന്‍ മത്സരം അവസാനിച്ചതിന് പിന്നാലെ, 'മിസ്റ്റര്‍ ജോവാക്കിം ക്ലെമെന്റ്… ദയവായി അടുത്ത ലോകകപ്പില്‍ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു നെയ്മര്‍ എക്‌സില്‍ കുറിച്ചത്. ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തെ ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍, ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനം പരാജയപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.

ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ ജോവാക്കിം ക്ലെമെന്റ് തന്റെ പ്രവചനങ്ങളിലൂടെ പ്രശസ്തനാണ്. 2014-ല്‍ ജര്‍മ്മനിയും, 2018-ല്‍ ഫ്രാന്‍സും, 2022-ല്‍ അര്‍ജന്റീനയും വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ക്ലെമെന്റ്, ഇത്തവണ ലോകകപ്പില്‍ ജപ്പാന്‍ ബ്രസീലിനെ അട്ടിമറിക്കുമെന്ന് പ്രവചിച്ചിരുന്നു.

ഇത് കൂടാതെ നെതര്ലാന്ഡ്സ് പോർചുഗലിനെ തോൽപ്പിച്ച് കിരീടം നേടുമെന്നും പറഞ്ഞു. ഈ രണ്ട് പ്രവചനവും ഒറ്റ ദിവസം തന്നെ പൊളിയുകയും ചെയ്തു.

Content Highlights: neymar trolls economist brazil world cup prediction

dot image
To advertise here,contact us
dot image