'കളിക്കണം, ഭാഗ്യം നോക്കിയിരിക്കുന്നാൽ ഇങ്ങനെയിരിക്കും'; തുറന്നടിച്ച് ജര്‍മന്‍ ക്യാപ്റ്റന്‍

തന്‍റെ കരിയറിലെ ഏറ്റവും മോശം ദിവസമാണിതെന്നും ഇങ്ങനെ പുറത്താകല്‍ താന്‍ കരുതിയിരുന്നില്ലെന്നും താരം പറഞ്ഞു

'കളിക്കണം, ഭാഗ്യം നോക്കിയിരിക്കുന്നാൽ ഇങ്ങനെയിരിക്കും'; തുറന്നടിച്ച് ജര്‍മന്‍ ക്യാപ്റ്റന്‍
dot image

ലോകകപ്പ് നോക്കൗട്ടില്‍ പെനല്‍റ്റി ഷൂട്ടൗട്ടിൽ പാരഗ്വായോട് പുറത്തായതില്‍ ടീം അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ജര്‍മന്‍ ക്യാപ്റ്റന്‍ ജോഷ്വാ കിമ്മിച്ച്. റഫറിയെയോ പെനല്‍റ്റി ഷൂട്ടൗട്ടിനെയോ കുറ്റം പറയാന്‍ ആര്‍ക്കും പറ്റില്ലെന്നും ജയിച്ച് കയറാന്‍ കഴിയാത്തവര്‍ പുറത്തിരിക്കുന്നതാണ് നല്ലതെന്നും കിമ്മിച്ച് പറഞ്ഞു.

'120 മിനിറ്റില്‍ പാരഗ്വയെ പോലെ ഒരു ടീമിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തുപോകാന്‍ നിങ്ങള്‍ യോഗ്യരാണെന്നാണ് അര്‍ഥം. അതുപോലെയൊരു എതിരാളിക്ക് മേല്‍ ഭാഗ്യം കൊണ്ട് ജയിച്ചുവരാമെന്ന് കരുതരുത്. തോല്‍പ്പിക്കാനുള്ള കഴിവുണ്ടാകണം'- കിമ്മിച്ച് രോഷം മറച്ചുവച്ചില്ല.

തന്‍റെ കരിയറിലെ ഏറ്റവും മോശം ദിവസമാണിതെന്നും ഇങ്ങനെ പുറത്താകല്‍ താന്‍ കരുതിയിരുന്നില്ലെന്നും താരം പറഞ്ഞു. ' കുട്ടിയായിരിക്കുമ്പോള്‍ ജര്‍മന്‍ ടീം സെമി ഫൈനലിലും ഫൈനലുമെല്ലാം ജയിച്ച് ചാംപ്യന്‍മാരായി വരുന്നതാണ് കണ്ടത്. അത് കണ്ട് വളര്‍ന്ന് ടീമിലെത്തുമ്പോള്‍ വരും തലമുറയ്ക്കും അതേ കാഴ്ച നല്‍കണമെന്നാണ് ആഗ്രഹിക്കുക. പക്ഷേ ഇത്തവണയും അതിന് സാധിച്ചില്ല. ക്യാപ്റ്റനായിട്ട് കൂടി ടീമിനെ അത്തരമൊരു വിജയത്തിലേക്ക് നയിക്കാന്‍ കഴിയാത്തതിന്‍റെ എല്ലാ നിരാശയുമെനിക്കുണ്ട്.

അതിന്‍റെ എല്ലാ ഉത്തരവാദിത്തവും ഞാനേല്‍ക്കുന്നു. മറ്റാരെയും കുറ്റപ്പെടുത്താനില്ല. എതിരാളിയെ തോല്‍പ്പിക്കാന്‍ ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല'- കിമ്മിച്ച് പറഞ്ഞു.

content highlights:german captain criticizes team performance football fifa worldcup 2026

dot image
To advertise here,contact us
dot image