സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്: മൂന്ന് മാസത്തെ കുറഞ്ഞ നിരക്കില്‍ ഇന്ന് സ്വർണം വാങ്ങാം

ഇന്ന് രാവിലത്തെ ഇടിവ് കൂടിയായതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവില

സ്വർണവിലയില്‍ വീണ്ടും വന്‍ ഇടിവ്: മൂന്ന് മാസത്തെ  കുറഞ്ഞ നിരക്കില്‍ ഇന്ന് സ്വർണം വാങ്ങാം
അജ്മല്‍ എം കെ
3 min read|30 Jun 2026, 10:38 am
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായിട്ടാണ് സ്വർണ വിലയില്‍ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായിട്ട് രണ്ട് തവണ സ്വർണവില ഇടിഞ്ഞിരുന്നു. ഇന്ന് രാവിലത്തെ ഇടിവ് കൂടിയായതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ്ടും ഒരിക്കല്‍ കൂടിയെത്തിയിരിക്കുകയാണ് കേരളത്തിലെ സ്വർണവില.

ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയിലെത്തി. ഇതോടെ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞ് 1,02,760 രൂപയായി. ഈ മാസം 25 ന് സമാനമായി ഈ മാസം രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത് അതേസമയം 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണം ആഭരണമായി വാങ്ങാൻ ഇന്ന് മൊത്തം 1,11,500 രൂപയോളം ചിലവ് വരും. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,013 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,510 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ഇടിഞ്ഞത്

പവന് 400 രൂപയുടെ ഇടിവായിരുന്നു വൈകീട്ട് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ പവന്‍ വില 1,04,080 രൂപയിലേക്ക് എത്തി. ഗ്രാമിന് 5 രൂപ ഉയർന്ന് 13,010 രൂപയുമായി. ഇന്ന് രാവിലേയും സ്വർണവില ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞ് 13,110 രൂപയിലേക്ക് വിപണിവില എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞ് 1,04,880 രൂപയുമായി നിരക്ക്. ഇവിടെ നിന്നുമാണ് സ്വർണവില വൈകീട്ട് വീണ്ടും ഇടിഞ്ഞത്.

ആഗോള വിപണിയിലെ ശക്തമായ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര തലത്തിൽ അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജ്ജിച്ചതും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തന്നെ നിലനിർത്തുമെന്ന സൂചനകൾ നൽകിയതും സ്വർണവില ഇടിയാൻ പ്രധാന കാരണമായി. കൂടാതെ, പശ്ചിമേഷ്യയിലെ (Middle East) ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ താല്ക്കാലികമായുണ്ടായ അയവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറച്ചിട്ടുണ്ട്. ആഗോളതലത്തിൽ വില തിരുത്തലുകളിലൂടെ കടന്നുപോകുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ ഈ ഏറ്റക്കുറച്ചിലുകൾ തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlights: Gold prices in Kerala declined again, reaching their lowest level in three months. The latest correction has provided buyers with an attractive opportunity to purchase gold at comparatively lower rates. Market movements continue to be influenced by international bullion prices, US economic developments, currency trends, and investor sentiment.

dot image
To advertise here,contact us
dot image