ആദ്യ പകുതി തൂക്കി ജപ്പാൻ; കാനറികൾ കാഴ്ചക്കാർ

ബ്രസീലിനെ ഞെട്ടിച്ച് ജപ്പാന്‍.

ആദ്യ പകുതി തൂക്കി ജപ്പാൻ; കാനറികൾ കാഴ്ചക്കാർ
dot image

ബ്രസീലിനെ ഞെട്ടിച്ച് ജപ്പാന്‍. ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു ഗോളിന് മുന്നിലാണ് ജപ്പാന്‍. 29-ാം മിനിറ്റില്‍ കെയ്ഷു സാനോ നേടിയ ഗോളാണ് ഏഷ്യന്‍ വമ്പന്മാര്‍ക്ക് ലീഡ് സമ്മാനിച്ചത്.

ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ജപ്പാന്‍ പ്രതിരോധം മറികടക്കാന്‍ പണിപ്പെട്ടു. മൂന്ന് ഷോട്ടുകള്‍ പായിക്കാന്‍ ബ്രസീലിന് സാധിച്ചെങ്കിലും ഗോള്‍ കീപ്പറെ പരീക്ഷാന്‍ പോന്നതായിരുന്നില്ല. ഗോള്‍ വീണതോടെ ജപ്പാന്‍ പ്രതിരോധം കടുപ്പിച്ചതും കാനറികള്‍ക്ക് വെല്ലുവിളിയായി.

ആദ്യ ഹൈഡ്രേഷന്‍ ബ്രേക്കില്‍ ഇരുവര്‍ക്കം ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ജപ്പാന്‍ ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. പിന്നാലെ 26-ാം മിനിറ്റില്‍ ജപ്പാന്റെ ഗോള്‍.

മധ്യനിരയില്‍ കുറച്ചുനേരം പന്ത് കൈവശം വച്ച ശേഷം പെട്ടെന്ന് സാനോ കുതിച്ചു. കാസമിറോയെ കാഴ്ച്ചകാരാക്കി സാനോ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ വര കടന്നു. ഒരടിയില്‍ ആടിയുലഞ്ഞ ബ്രസീല്‍ ആക്രമണം കടുപ്പിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല.

Content highlights: japan vs brazil world cup 2026 first half

dot image
To advertise here,contact us
dot image